
സ്വന്തം ലേഖിക
കോട്ടയം: പലരെയും അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് തുമ്മല്‍.
കാലാവസ്ഥ മാറ്റം, അലര്‍ജി, ജലദോഷം എന്നിവ പലപ്പോഴും തുമ്മലിന് കാരണമാകാറുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിര്‍ത്താതെയുള്ള തുമ്മല്‍ പലപ്പോഴും അസഹനീയമാണ്. ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന പൊടിക്കൈകളെക്കുറിച്ച് പരിചയപ്പെടാം.
ഇഞ്ചിയും തുളസിയും ചേര്‍ത്തുള്ള മിശ്രിതം തുമ്മല്‍ ശമിപ്പിക്കാന്‍ വളരെ നല്ലതാണ്. ഇവ രണ്ടും നന്നായി തിളപ്പിച്ചതിനുശേഷമോ ചായയില്‍ ചേര്‍ത്തോ കുടിക്കാവുന്നതാണ്.
അടുത്ത മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കറുത്ത ഏലയ്ക്ക ചവയ്ക്കുക. ഇത് ചവയ്ച്ചാല് തുമ്മലില്‍ നിന്നും ആശ്വാസം ലഭിക്കും.
തുമ്മലിന് വളരെ ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമാണ് തേന്‍. അല്പം തേന്‍ എടുത്തതിനുശേഷം ചായയിലോ ചെറുചൂടുവെള്ളത്തിലോ ചേര്‍ത്ത് കുടിച്ചാല്‍ തുമ്മലില്‍ നിന്നും രക്ഷ നേടാന്‍ സാധിക്കും.
ചെറുചൂടൂളള പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതും തുമ്മല്‍ നിര്‍ത്താന്‍ സഹായിക്കും.