
സ്വന്തം ലേഖകൻ
കോഴിക്കോട്: ഹിമാചൽ പ്രദേശിലും ഡൽഹി കോർപറേഷനിലും പരാജയപ്പെട്ടെങ്കിലും ഉടൻ ഹിമാചലിൽ ബിജെപി മുഖ്യമന്ത്രിയും ഡൽഹിയിൽ ബിജെപി മേയറും ഉണ്ടാകുമെന്നും തിരഞ്ഞെടുപ്പിൽ ആരു ജയിച്ചാലും ബിജെപി സർക്കാർ രൂപീകരിക്കുന്ന രാഷ്ട്രീയ സംസ്കാരമാണ് രാജ്യത്തെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി.
സിഐടിയു സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിച്ച ഭരണഘടനാ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ആശങ്ക പങ്കുവച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്ര ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ബിജെപിയിൽനിന്നു രക്ഷിക്കേണ്ട അവസ്ഥയിലാണ് മറ്റു രാഷ്ട്രീയ പാർട്ടികൾ. ഇതു ജനാധിപത്യത്തിന്റെ തകർച്ചയാണ്. – യച്ചൂരി പറഞ്ഞു.