
സ്വന്തം ലേഖിക
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ മാധ്യമങ്ങള്‍ക്കായി വിതരണം ചെയ്ത പാസിനൊപ്പമുള്ള , ടാഗില്‍ വിവാദം.
കഴിഞ്ഞ ദിവസം മുതലാണ് മീഡിയ കമ്മിറ്റി മുഖാന്തിരം പാസുകള്‍ വിതരണം ചെയ്തത്. ഇതോടൊപ്പം നല്‍കിയ ടാഗ് ബി.ജെ.പി കൊടിയുടെതിന് സമാനമാണെന്നാണ് ആക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബി.ജെ.പിയുടെ കൊടിയിലെ കാവി നിറവും അതോടൊപ്പമുള്ള പച്ച നിറവും കലര്‍ന്ന ടാഗാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു വിതരണം ചെയ്തത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരടക്കം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സംഘാടക സമിതി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല.