വികൃതി കാട്ടിയതിന് അഞ്ചുവയസുകാരന് അച്ഛന്‍റെ ക്രൂര മര്‍ദ്ദനം; ജനനേന്ദ്രിയം പൊള്ളിച്ചു; ദേഹമാസകലം മര്‍ദനമേറ്റ പാടുകൾ; കേസെടുത്ത് പൊലീസ്
സ്വന്തം ലേഖിക
ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ മൈസൂര്‍ സ്വദേശിയായ അഞ്ച് വയസുകാരന് നേരെ അച്ഛന്‍റെ ക്രൂര മര്‍ദ്ദനം.
കുട്ടിയുടെ അച്ഛന്‍ മര്‍ദ്ദിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടില്‍ വികൃതി കാണിച്ചതിനാണ് അച്ഛന്‍ കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ബത്തേരിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന മൈസൂര്‍ ഉദയഗിരി സ്വദേശികളുടെ മകനാണ് ക്രൂര മര്‍ദനമേറ്റത്.
അഞ്ചു വയസുകാരന്‍റെ ദേഹമാസകലം മര്‍ദനമേറ്റ പാടുകളുണ്ട്. ജനനേന്ദ്രിയത്തിലടക്കം പിതാവ് പൊള്ളലേല്‍പ്പിച്ചിട്ടുണ്ട്. കുട്ടിയെയും കൊണ്ട് അമ്മ ബത്തേരി താലൂക്ക് ആശുപ്രതിയില്‍ ചികിത്സ തേടി എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രി അധികൃതര്‍ വിവരമറിയച്ചിതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ബത്തേരി പൊലീസ് കുട്ടിയുടെ അച്ഛനെതിരെ സ്വമേധയാ കേസെടുത്തു.
ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരമാണ് അച്ഛനെതിരെ കേസെടുത്തത്. പെയിന്‍റിംഗ് തൊഴിലാളിയായ പ്രതി പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയി.
ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം കേസില്‍ ചൈല്‍ഡ് ലൈനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.