video
play-sharp-fill

രണ്ടാമതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചു; ഭാര്യയെ ഭർത്താവ് കഴുത്തില്‍ കയറുമുറുക്കി കൊലപ്പെടുത്തി;  കൃത്യത്തിനുശേഷം ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞു പൊലീസിൽ പരാതി നല്കി; പ്രതി കുടുങ്ങിയതിങ്ങനെ

രണ്ടാമതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചു; ഭാര്യയെ ഭർത്താവ് കഴുത്തില്‍ കയറുമുറുക്കി കൊലപ്പെടുത്തി; കൃത്യത്തിനുശേഷം ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞു പൊലീസിൽ പരാതി നല്കി; പ്രതി കുടുങ്ങിയതിങ്ങനെ

Spread the love

ലഖ്നൗ: രണ്ടാമതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ച ഭാര്യയെ യുവാവ് കഴുത്തില്‍ കയറുമുറുക്കി കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഉത്തർപ്രദേശിശ് അംറോഹ സ്വദേശി മുഹമ്മദ് അൻവറാണ്(34) ഭാര്യ റുക്സാറിനെ(30) കൊലപ്പെടുത്തിയത്.

കൊലപ്പെടുത്തതിന് പിന്നാലെ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെ ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകം തെളിഞ്ഞത്.

2013ലാണ് ഇരുവരും വിവാഹിതരായത്. തിങ്കളാഴ്ച രാത്രി ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട പ്രതി അല്പസമയത്തിന് ശേഷം വീണ്ടും ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ ഭാര്യ ഇതിന് വിസമ്മതിച്ചതിനെ തുടർന്ന് രോക്ഷകുലനായ പ്രതി കയർ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ചാക്കിലാക്കി വീട്ടിൽ നിന്ന് 50 കിലോമീറ്റർ അകലെ ഉപേക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ പോലീസ് സ്‌റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്ന് പരാതിയും നല്‍കി. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം തിരിച്ചറിയാനായി അന്‍വറിനെ വിളിച്ചുവരുത്തിയ പോലീസ് ഇയാളെ വിശദമായി ചോദ്യംചെയ്തു. പൊലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.