
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചു പുതിയത് നിര്‍മിക്കുന്നതിന് സ്വകാര്യ സംരംഭകരെ ഉള്‍പ്പെടുത്താനുള്ള നീക്കം നഗരസഭയിൽ സജീവം.
ഇതിന്‍റെ ഭാഗമായി തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സിന്‍റെ മാത്രമല്ല, മറ്റ് മൂന്നു ഷോപ്പിംങ് കോംപ്ലക്സുകൾ കൂടി നിർമിക്കാനുള്ള ഡിപിആര്‍ തയാറാക്കാനുള്ള നീക്കമാണു നഗരസഭയിൽ നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ലാതെ നട്ടംതിരിയുന്ന നഗരസഭയാണ് ഷോപ്പിംഗ് കോംപ്ലക്സുകൾ നിർമിക്കാൻ ഡിപിആർ നൽകാനൊരുങ്ങുന്നത്. ഇതിന്റെ മറവിൽ ലക്ഷങ്ങളുടെ കമ്മീഷനടി മാത്രമാണ് ലക്ഷ്യം
തിരുനക്കര മൈതാനത്തിന്‍റെ പാട്ടക്കുടിശിക പോലും അടയ്ക്കാന്‍ സാമ്പത്തികമില്ലാതെ ബുദ്ധിമുട്ടുന്ന കോട്ടയം നഗരസഭയാണു നാല് കോംപ്ലക്സുകളുടെ ഡിപിആര്‍ തയാറാക്കുന്നത്. ഡിപിആര്‍ തയാറാക്കി ടെണ്ടര്‍ നടപടിയിലേക്കു കടക്കുമ്പോള്‍ പണമില്ലെന്നു പറഞ്ഞു സ്വകാര്യ പങ്കാളിത്തത്തോടെ കോംപ്ലക്സ് നിര്‍മാണം നടത്താനാണ് നീക്കം. ഇതിന്റെ പിന്നിൽ നഗരസഭയിലെ ഉന്നതന്റെ ചില ശിങ്കിടികളാണ്. സ്വകാര്യ സംരംഭകർ വരുന്നതോടെ മിച്ചമുള്ളതു കൂടി വൻകിടക്കാർ കൊണ്ടുപോകുമെന്നുറപ്പ് !
ഇതിനു ഭരണ, പ്രതിപക്ഷ മുന്നണിയിലെ ഏതാനും കൗണ്‍സിലര്‍മാര്‍ ചുക്കാന്‍ പിടിക്കുന്നുണ്ട്. മുൻകാലങ്ങളിൽ കോടിക്കണക്കിന് രൂപ നീക്കിയിരിപ്പ് ഉണ്ടായിരുന്ന നഗരസഭയാണ് ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ലാതെ നട്ടം തിരിയുന്നത്.
തിരുനക്കര മള്‍ട്ടിപ്ലക്സ് കം ബസ് ബേ, പാക്കില്‍ ഷോപ്പിംഗ് കോംപ്ലക്സ്, കഞ്ഞിക്കുഴി ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സ്, നെഹ്റു ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം എന്നീ നാല് പദ്ധതികള്‍ക്ക് ഡിപിആര്‍ തയാറാക്കുന്നതിനാണു ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്. ഡിപിആറിന്‍റെ പേരില്‍ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി ഒരുവിഭാഗം കൗൺസിലർമാർ രംഗത്തുവന്നിട്ടുണ്ട്.
ആറ് മാസം മുൻപ് പഴയ ഇറച്ചി മാർക്കറ്റ് പൊളിച്ചു. ഇവിടെ വനിതാ ഷോപ്പിംങ് മാൾ പണിയുമെന്നാണ് വീരവാദം മുഴക്കുന്നത്. എന്നാൽ ഇവിടുത്തെ നൂറ് ലോഡിലധികം മണ്ണ് അടിച്ച് മാറ്റി വിറ്റതല്ലാതെ നഗരസഭയ്ക്ക് ഒരു ഗുണവുമുണ്ടായില്ല.
എവിടുന്നെല്ലാം കൈയിട്ടു വാരാമെന്ന ചിന്തയിലാണ് ഭരണാധികാരികൾ. അടിച്ചു മാറ്റലും കൈയിട്ടു വാരലുമല്ലാതെ നാട്ടുകാർക്ക് ഉപകാരമുള്ള യാതൊരു പ്രവർത്തിയും കോട്ടയം നഗരസഭയിൽ നടക്കുന്നില്ല. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പാടുപെടുമ്പോഴും ഭരണാധികാരികളുടെ ആസ്തിയും കീശയും കാര്യമായിട്ട് വീർക്കുകയാണ്!