
കോട്ടയം ജില്ലയിൽ നാളെ (9/12/2022) ഗാന്ധിനഗർ, കടുത്തുരുത്തി, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (9/12/2022) ഗാന്ധിനഗർ, കടുത്തുരുത്തി, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കെ എസ് ടി പി റോഡ് വർക്ക് ഉള്ളതിനാൽ പോലീസ് സ്റ്റേഷൻ മുതൽ ചെമ്മനം പടി, ആറ്റുമാലി ഡോക്ടർസ് ഗാർഡൻ, കലുങ്ക്, ഗാന്ധിനഗർ ജംഗ്ഷൻ, സംക്രാന്തി, നീലിമംഗലം, മുണ്ടകം, ഓൾഡ് എംസി റോഡ്, ചാത്തുകുളം, ഈഴമാലി പടി, പള്ളിപ്പുറം, മാമൂട്, ഇരുമ്പനം, ബ്ലെസ്സി പടി, മുള്ളങ്കുഴി, കുഴിയാലി പടി വരെ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. കടുത്തുരുത്തി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങും.
3. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മഞ്ഞാമറ്റം, മുക്കംകുടി ,കണിപറമ്പ് ട്രാൻസ്ഫോറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
4. തെങ്ങണ കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ ഉള്ള, കുറുമ്പനാടം, ഉണ്ടകുരിശ്, പുന്നാഞ്ചിറ, വഴിപ്പടി എന്നീ ഭാഗങ്ങളിൽ രാവിലെ 9മണി മുതൽ ഉച്ചക്ക് 4മണി വരെ, വൈദുതി മുടങ്ങും.
5. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കാലായിൽപ്പടി, കേരള ബാങ്ക്, ഔട്ട് പോസ്റ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെയും മലകുന്നം No.2, പ്ലാമൂട് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
6. കല്ലറ സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പുത്തൻപള്ളി, കല്ലറ ടൗൺ,വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങും.
7. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എല്ലുകുഴി , പോത്തോട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെയും ആറ്റുവാക്കരി ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
8. രാമപുരം 33 KV ലൈനിയിൽ പണി നടക്കുന്നതിനാൽ രാമപുരം സെക്ഷന്റെ കീഴിൽ ഉള്ള എല്ലാം ട്രാൻസ്ഫോർമറിലും രാവിലെ 8.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
9. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ LT വർക്ക് ഉള്ളതിനാൽ പോലീസ് സ്റ്റേഷൻ മുതൽ വാക്കാപ്പറമ്പ് വരെയുള്ള ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.
10. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുലേടം മേൽപ്പാലം, മണിപ്പുഴ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
11. പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കല്ലുങ്കൽ കടവ്, ചോഴിയക്കാട്, ഓട്ടകാഞ്ഞിരം, അഞ്ചട്ട് കടവ്, പനച്ചിക്കാട് അംബലം ‘ പള്ളം പോസ് റ്റോഫീസ് ‘ പള്ളം SNDP , വാലയിൽ കടവ് എന്നീ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 6 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
12. അയർകുന്നം സെക്ഷൻ പരിധിയിൽ തിരുവഞ്ചൂർ SBT, സ്കൂൾ, ടെമ്പിൾ, ചമയങ്കര എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
13. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വിളക്കമാടം, ചാത്തൻകുളം,ചെമ്പകശ്ശേരി, എബീസ് ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.