play-sharp-fill
കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ സൗജന്യ ശസ്ത്രക്രിയ നിർണയ ക്യാമ്പ്

കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ സൗജന്യ ശസ്ത്രക്രിയ നിർണയ ക്യാമ്പ്

സ്വന്തം ലേഖകൻ

കോട്ടയം : ആതുര സേവനരംഗത്തു മികച്ച സേവനങ്ങൾ കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രി, സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി ഡിസംബർ 9 മുതൽ 16 വരെ രാവിലെ 9 മണി മുതൽ 1 മണി വരെ സൗജന്യ ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് ആശുപത്രിയിൽ സംഘടിപ്പിക്കുന്നു.

ഹെർണിയ, പൈൽസ്, തൈറോയ്ഡ് മുഴകൾ, വൻകുടൽ സർജറി, വെരിക്കോസ് വെയിൻ, മാറിലെ മുഴകൾ, ഗർഭാശയ മുഴകൾ എന്നിവ ഉള്ളവർക്കൊക്കെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർജറി ആവശ്യമായി വരുന്നവർക്ക് ജനറൽ സർജറി വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടർമാരായ ഡോ. ഗിരിജവല്ലഭൻ
, ഡോ. രാകേഷ് വർമ്മ, ഡോ. ഐറിൻഡ് മത്തായി, ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ ഡോ. അന്നമ്മ, ഡോ. ലക്ഷ്മി രാജ് എന്നിവരുടെ നേതൃത്വത്തിൽ മിതമായ നിരക്കിലും പ്രത്യേക അനുകൂല്യങ്ങളോട്കൂടിയും തുടർചികിത്സയും സർജറിയും ലഭ്യമാണ്

ബുക്കിങ്ങിനായി വിളിക്കുക : 04812941000, 9072726190