video
play-sharp-fill

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; ബട്ടൺ രൂപത്തിൽ സ്വർണ്ണം കടത്താൻ ശ്രമം ; സ്വർണ്ണം കണ്ടെത്തിയത് ട്രോളി  ബാഗിൽ ഒട്ടിച്ച നിലയിൽ ; കാസർകോട് സ്വദേശി പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; ബട്ടൺ രൂപത്തിൽ സ്വർണ്ണം കടത്താൻ ശ്രമം ; സ്വർണ്ണം കണ്ടെത്തിയത് ട്രോളി ബാഗിൽ ഒട്ടിച്ച നിലയിൽ ; കാസർകോട് സ്വദേശി പിടിയിൽ

Spread the love

കൊച്ചി: നെടുമ്പാശേരി
വിമാനത്താവളത്തിൽ വീണ്ടും സ്വർണം വേട്ട. ട്രോളി ബാഗിൽ ബട്ടൺ രൂപത്തിലാക്കി ഒളിച്ചുകടത്താൻ ശ്രമിച്ച സ്വർണമാണ്
പിടികൂടിയത്. കാസർകോട് സ്വദേശി മുഹമ്മദിനെ സംഭവത്തിൽ കസ്റ്റംസ് പിടികൂടിയതായി അറിയിച്ചിട്ടുണ്ട്.

ദുബൈയിൽ നിന്നാണ് മുഹമ്മദ് കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്. വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷം ഇയാൾ കൈവശമുണ്ടായിരുന്ന സ്വർണം ട്രോളി ബാഗിന്റെ കൈപ്പിടിയിൽ വെച്ച് അതിന് മുകളിൽ ബാന്റേജ് വെച്ച് ഒട്ടിച്ചു. പിന്നീട് ടിഷ്യൂ പേപ്പർ കൊണ്ട് പൊതിഞ്ഞ ശേഷമാണ് വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ചത്.

കസ്റ്റംസ് ഹാളിലെത്തിയപ്പോഴും ഇയാൾ ട്രോളിയിൽ നിന്നും കൈ മാറ്റാൻ തയ്യാറായില്ല. ഇതേ തുടർന്ന് പരിശോധിച്ചപ്പോഴാണ് സ്വർണം ഒളിപ്പിച്ചത് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group