
പേവിഷ പ്രതിരോധ വാക്സീന്‍ എടുത്തില്ല; തിരുവനന്തപുരത്ത് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം.
വക്കം അടിവാരം സ്വദേശി ജിഷ്ണുവാണ് (29) മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചികിത്സയിലായിരുന്ന ജിഷ്ണു ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. രണ്ട് മാസം മുന്‍പാണ് ജിഷ്ണുവിനെ പ്രദേശത്തുള്ള നായ ആക്രമിച്ചത്.
നായയുടെ ആക്രണത്തില്‍ പരിക്കേറ്റ ജിഷ്ണു പേ വിഷ പ്രതിരോധ വാക്സീന്‍ എടുത്തിരുന്നില്ലെന്നാണ് വിവരം.
ദിവസങ്ങള്‍ മുന്‍പാണ് പനിയും ശാരീരിക അസ്വസ്ഥതകളും മൂലം ജിഷ്ണു ആശുപത്രിയില്‍ ചികിത്സ തേടിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.
Third Eye News Live
0