play-sharp-fill
അമ്മ അച്ഛന്റെ മുഖത്ത് അമര്‍ത്തുന്നത് കണ്ടു’,13-കാരിയായ മകളുടെ മൊഴിയിൽ കുടുങ്ങി അമ്മ ; ഭര്‍ത്താവിനെ കൊന്ന നഴ്‌സ് അറസ്റ്റില്‍ ; കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ എന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം

അമ്മ അച്ഛന്റെ മുഖത്ത് അമര്‍ത്തുന്നത് കണ്ടു’,13-കാരിയായ മകളുടെ മൊഴിയിൽ കുടുങ്ങി അമ്മ ; ഭര്‍ത്താവിനെ കൊന്ന നഴ്‌സ് അറസ്റ്റില്‍ ; കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ എന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം

ഗാസിയാബാദ്: ഭ‍ര്‍ത്താവിനെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാൻ ശ്രമിച്ച കേസിൽ ഭാര്യയും സുഹൃത്തും പിടിയിൽ . 13-കാരിയായ മകൾ അമ്മയ്ക്കെതിരെ മൊഴി നൽകിയതോടെയാണ് യുവതി പിടിയിലാകുന്നത്. ഗ്രേറ്റർ നോയിഡ ബദൽപുർ സ്വദേശി മഹേഷിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ കവിത(30) ഇവരുടെ സുഹൃത്തായ വിനയ് ശർമ(30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

ആശുപത്രിയിലെ ഇൻഷുറൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകൻ വിനയ് ശർമയുമായി കവിതയ്ക്ക് അടുപ്പമുണ്ടായിരുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായ വിനയ് ശ‍ര്‍മയും അറസ്റ്റിലായിട്ടുണ്ട്.  ഗ്രേറ്റർ നോയിഡയിലെ ബദൽപൂർ സ്വദേശിയാണ് ശർമ.  കവിതയ്ക്കും അവരുടെ രണ്ട് മക്കൾക്കും ഒപ്പം കവി നഗറിലെ ശാസ്ത്രി നഗർ ഏരിയയിലാണ് മഹേഷ് താമസിച്ചിരുന്നത്. എട്ട് വയസ്സുള്ള മകനും 13 വയസ്സുള്ള മകളുമാണ് ഇവ‍ര്‍ക്കുള്ളത്.

നവംബർ 30-ാം തീയതി രാത്രിയാണ് കവിത ഭർത്താവിനെ താൻ ജോലിചെയ്യുന്ന ആശുപത്രിയിൽ എത്തിച്ചത്. ഭർത്താവ് വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ചെന്നായിരുന്നു കവിത ഡോക്ടർമാരോട് പറഞ്ഞത്. ഡോക്ടർമാർ വിവരം പോലീസിൽ അറിയിച്ചു. അതേസമയം, ഭർത്താവ് ജീവനൊടുക്കാനിടയായ കാരണം എന്താണെന്ന് തനിക്കറിയില്ലെന്നായിരുന്നു യുവതിയുടെ മൊഴി. പോസ്റ്റുമോർട്ടം ഒഴിവാക്കാനും ഇവർ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ പിറ്റേദിവസം തന്നെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കാൻ പോലീസ് തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയിലാണ് പോലീസ് മകളുടെ മൊഴി രേഖപ്പെടുത്തുന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കവിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

മഹേഷിന്റെ മരണത്തിൽ തുടക്കംമുതലേ സംശയമുണ്ടായതിനാൽ പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. കൊലപാതകം ആസൂത്രണം ചെയ്യാനായി സുഹൃത്തായ വിനയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളും അന്വേഷണത്തിൽ നിർണായകമായി.മഹേഷിനെ കൊലപ്പെടുത്താനുള്ള പദ്ധതി അടക്കം ഇവർ ചർച്ച ചെയ്തിരുന്നു. ഇതോടെ വിനയിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ നാലുവർഷമായി കവിതയുമായി അടുപ്പത്തിലാണെന്നും അടുത്തിടെ മഹേഷ് ഇക്കാര്യമറിഞ്ഞെന്നും ഇതേത്തുടർന്ന് ഭർത്താവ് കവിതയെ നിരന്തരം മർദിച്ചിരുന്നതായും ഇയാൾ മൊഴി നൽകി. ഇതോടെയാണ് പ്രതികളായ രണ്ടുപേരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. തുടർന്ന് നവംബർ 30-ന് രാത്രി കവിത ഭർത്താവിനെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .