ലോറിയുടെ വായ്പ തിരിച്ചടവ് മുടങ്ങി; സമ്മര്‍ദ്ദം താങ്ങാനാവാതെ യുവാവ് ജീവനൊടുക്കി; ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൃശൂര്‍: ലോറിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ യുവാവ് ജീവനൊടുക്കി.

തൃശൂര്‍ കല്ലൂര്‍ സ്വദേശിയായ അഭിലാഷാണ് ആത്മഹത്യ ചെയ്തത്.
ഗുണ്ടല്‍പേട്ടിലെ ലോഡ്ജില്‍ മുറിയെടുത്തായിരുന്നു ആത്മഹത്യ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിലാഷിന്റെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ലോറി വാങ്ങിയ ശേഷം രണ്ട് പേര്‍ ചതിച്ചതാണെന്ന് കുറിപ്പില്‍ പറയുന്നു.

രണ്ട് വര്‍ഷം മുൻപാണ് ഇയാള്‍ ഏഴര ലക്ഷം രൂപ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്ത് ലോറി വാങ്ങിയത്. തടി കൊണ്ടുപോയ ആദ്യ ഓട്ടം തന്നെ കെണിയായി. രേഖകളില്ലാത്ത തടി ഫോറസ്റ്റ് പിടിച്ചു. വണ്ടിയും കസ്റ്റഡിയിലെടുത്തു.

വായ്പ തിരിച്ചടയ്ക്കാമെന്ന് ഏറ്റ തടിയുടമ ലോറി ഏറ്റെടുത്തു. ലോറി ഓടിയെങ്കിലും തിരിച്ചടവ് ഉണ്ടായില്ല. ധനകാര്യ സ്ഥാപനം സമ്മര്‍ദം ചെലുത്തി. ലോറി വാങ്ങാന്‍ ഈട് നല്‍കിയ വീടും ഭൂമിയും നിയമ കുരുക്കിലായി. ഇതോടെ നാല് ദിവസം മുൻപ് അഭിലാഷ് നാടുവിടുകയായിരുന്നു.

ഒടുവില്‍ വീട്ടുകാരെ തേടിയെത്തിയത് മരണവാര്‍ത്തയാണ്. ലോറി ഇടപാടില്‍ ചതിച്ച രണ്ട് പേര്‍ക്കെതിരെ കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. 43 കാരനായ അഭിലാഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.