തന്റെ അടുത്തേക്ക് വരരുത്! കജോളിന്റെ ക്ഷണം സ്നേഹപൂർവ്വം നിരസിച്ച് രേവതി; സലാം വെങ്കി ഈ മാസം
സ്വന്തം ലേഖകൻ
മുംബൈ: നടി രേവതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് സലാം വെങ്കി കജോൾ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ഡിസംബർ 9 നാണ് തിയറ്ററുകളിൽ എത്തുന്നത്. നടൻ ആമിർ ഖാനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിന്റെ പ്രമോഷൻ തകൃതിയായി നടക്കുകയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ഫോട്ടോക്ക് പോസ് ചെയ്യാനുള്ള കജോളിന്റെ ക്ഷണം സ്നേഹപൂർവ നിരസിക്കുന്ന രേവതിയുടെ വിഡിയോയണ്. വിണ്ടും ചിത്രമെടുക്കാൻ രേവതിയുടെ അടുത്തേക്കെത്തുന്ന നടിയോട് തന്റെ അടുത്തേക്ക് വരരുതെന്നു രേവതി പറയുന്നുണ്ട്. കജോളിനും രേവതിക്കുമൊപ്പം നടൻ വിശാൽ ജോത്വായുമുണ്ട്. കജോളിന്റെ ക്ഷണം സ്വീകരിച്ച് ആദ്യം രേവതി പോസ് ചെയ്യുന്നുണ്ട്. ശേഷമാണ് ഒഴിഞ്ഞു മാറുന്നത്. താരങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യഥാർഥ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് സലാം വെങ്കി. സുജാത എന്ന അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. പതിനൊന്നു വർഷത്തിനു ശേഷം രേവതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായത്. സമീർ അറോയാണ് സലാം വെങ്കിയുടെ രചന നിർവഹിച്ചിരിക്കുന്നത്. ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്‌ഷൻ, ബിലീവ് പ്രൊഡക്‌ഷൻസ് എന്നിവയുടെ ബാനറുകളിൽ സൂരജ് സിങ്, ശ്രദ്ധ അഗ്രവാൾ എന്നിവർ ചേർന്നാണ് നിർമ്മാണം.