video
play-sharp-fill

വിജയ് സേതുപതി ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അപകടം; വടം പൊട്ടിവീണ് ഫൈറ്റിങ് പരിശീലകൻ മരിച്ചു; വീണത് 30അടി ഉയരത്തിൽ നിന്ന്…

വിജയ് സേതുപതി ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അപകടം; വടം പൊട്ടിവീണ് ഫൈറ്റിങ് പരിശീലകൻ മരിച്ചു; വീണത് 30അടി ഉയരത്തിൽ നിന്ന്…

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: വെട്രിമാരന്റെ സംവിധാനത്തില്‍ വിജയ് സേതുപതി പ്രധാന വേഷത്തിലെത്തുന്ന സിനിമ വിടുതലൈയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിങ് പരിശീലകനായ സുരേഷ്(49) ആണ് മരിച്ചത്.

തീവണ്ടി അപകടദൃശ്യം ചിത്രീകരിക്കുന്നതിനിടെ ചെന്നൈയ്ക്ക് സമീപം കേളമ്ബാക്കത്താണ് അപകടമുണ്ടായത്. ക്രെയിനിന്റെ ഇരുമ്ബ് വടം പൊട്ടിയതിനെത്തുടര്‍ന്ന് സുരേഷ് 30 അടി ഉയരത്തില്‍നിന്ന് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഴ്ചയുടെ ആഘാതത്തില്‍ കഴുത്ത് ഒടിഞ്ഞ സുരേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.