video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
HomeMainആദ്യ പൊന്ന് പാലക്കാടിന്..! സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ ആദ്യ സ്വർണം പാലക്കാടിന്; സ്വർണം ലഭിച്ചത് സീനിയർ...

ആദ്യ പൊന്ന് പാലക്കാടിന്..! സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ ആദ്യ സ്വർണം പാലക്കാടിന്; സ്വർണം ലഭിച്ചത് സീനിയർ ആൺകുട്ടികളുടെ മൂവായിരം മീറ്ററിൽ കല്ലടി സ്‌കൂളിലെ മുഹമ്മദ് മഷൂദിന്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം. പാലക്കാട് ജില്ലയ്ക്ക് മീറ്റിലെ ആദ്യ സ്വർണം ലഭിച്ചു. സീനിയർ ആൺകുട്ടികളുടെ മൂവായിരം മീറ്ററിൽ കല്ലടി സ്‌കൂളിലെ മുഹമ്മദ് മഷൂദിനാണ് സ്വർണം ലഭിച്ചത്. പെൺകുട്ടികളുടേതിൽ പൂഞ്ഞാർ എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂളിലെ ദേബിക ബെൻ സ്വർണം നേടി.

ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. കോവിഡ് കഴിഞ്ഞ് രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമാണ് കായികോത്സവം സംഘടിപ്പിക്കുന്നത്. നാലു വർഷത്തിന് ശേഷം തിരുവനന്തപുരം വീണ്ടും ആതിഥേയത്വം വഹിക്കുന്ന കായികമേള കൂടിയാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സരത്തിന്‍റെ ഔദ്യോഗിക ഉത്ഘാടനം വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സബ് ജൂനിയർ ബോയ്‌സ് & ഗേൾസ്, ജൂനിയർ ബോയ്‌സ് & ഗേൾസ്, സീനിയർ ബോയ്‌സ് & ഗേൾസ് എന്നീ ആറ് കാറ്റഗറികളിലായി ആകെ 2737 മത്സരാർഥികളാണ് പങ്കെടുക്കുന്നത്. ഇതിൽ 1443 ആൺകുട്ടികളും, 1294 പെൺകുട്ടികളും ഉൾപ്പെടുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments