കോഹ്ലിയെ പിന്നിലാക്കി സെഞ്ച്വറിയിൽ ഹാഷിം അംല
സ്‌പോട്‌സ് ഡെസ്‌ക്
പോർട്ട് എലിസബത്ത്: ലോകതാരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിൻതള്ളി ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 27 സെഞ്ചുറികൾ തികച്ച താരമെന്ന റെക്കോർഡ് ഇനി ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയ്ക്ക് സ്വന്തം. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ റെക്കോർഡാണ് മറികടന്നത്. കോഹ്ലി 169 ഏകദിനത്തിൽ നിന്ന് 27 സെഞ്ചുറി പൂർത്തിയാക്കിയപ്പോൾ ആംലയ്ക്ക് വേണ്ടിയിരുന്നത് 167 ഏകദിനങ്ങൾ.
പാക്കിസ്താനെതിരായ ആദ്യ ഏകദിനത്തിലെ സെഞ്ചുറിയിലൂടെയാണ് ദക്ഷിണാഫ്രിക്കൻ താരം ഇന്ത്യൻ നായകനെ മറികടന്നത്. 27 സെഞ്ചുറി നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ താരമാണ് ആംല. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആംല സെഞ്ചുറി നേടിയത്. 2017ലായിരുന്നു ആംല ഇതിന് മുമ്ബ് സെഞ്ചുറി നേടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
27 സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമാണ് ആംല. പാക്കിസ്ഥാനെതിരായ ആദ്യ ഏകദിനത്തിലാണ് ആംല തന്റെ 27ാം സെഞ്ച്വറി നേടിയത്. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് ആംല ഏകദിനത്തിൽ സെഞ്ച്വറി തികയ്ക്കുന്നത്.