കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചു വീണ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്; ബെല്ലടിച്ചിട്ടും ബസ് നിര്‍ത്താതെ പോയെന്ന് യാത്രക്കാര്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ച് വീണ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. നെയ്യാറ്റിന്‍കര അരങ്ക മുകള്‍ സ്വദേശി മന്യയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്.

നെയ്യാറ്റിന്‍കര ടി ബി ജംഗ്ഷന് സമീപത്ത് വച്ചാണ് കളിയിക്കാവിള ബസില്‍ നിന്ന് മന്യ തെറിച്ച് വീണത്. ബസ് നിര്‍ത്താതെ പോവുകയായിരുന്നു. പാറശ്ശാല വനിതാ ഐടിഐയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മന്യ. ഇന്നലെ ആണ് സംഭവം നടന്നത്. അപകടമുണ്ടാക്കിയ ബസ് നിര്‍ത്താതെ പോയത് വലിയ പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group