
താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു; തീപിടിച്ചപ്പോൾ വാഹനത്തിൽ 17 ഓളം യാത്രക്കാർ ; വൻ അപകടം ഒഴിവായത് ഡ്രൈവറുടെ ഇടപെടൽ മൂലം ; വാഹനം പൂർണമായും കത്തി നശിച്ചു
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വിനോദ സഞ്ചാരികളുമായി പോയ ട്രാവലറിനാണ് തീ പിടിച്ചത്. ട്രാവലറില്‍ നിന്നും പുക ഉയരുന്നതുകണ്ട ഡ്രൈവർ യാത്രക്കാരെ ഉടൻ പുറത്തിറക്കിയതോടെ ഒഴിവായത് വൻ അപകടം. 17 ഓളം യാത്രക്കാര്‍ വാഹനത്തിലുണ്ടായിരുന്നു.
ട്രാവലർ ആറാം വളവിലെത്തിയപ്പോഴാണ് വാഹനത്തിന്റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ടത്. സഞ്ചാരികളെ പുറത്തിറക്കിയതിന് പിന്നാലെ വാഹനത്തില്‍ നിന്നും തീ ഉയരുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ വാഹനം മുഴുവനായും തീ പടർന്നു.വാഹനം പൂർണമായി കത്തി നശിച്ചു. കല്പറ്റയില് നിന്നും മുക്കത്ത് നിന്നും ഫയര്‍ഫോഴ്സ് സംഘം സംഭവ സ്ഥലത്തെത്തി. താമരശ്ശേരി പൊലീസും സ്ഥലത്തെത്തി.തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
Third Eye News Live
0
Tags :