play-sharp-fill
കുറ്റിക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ലഹരി നൽകി പീഡിപ്പിച്ച ശേഷം കഴുത്തു‍ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് 36ദിവസങ്ങൾക്ക് ശേഷം പൊന്തക്കാട്ടിൽ നിന്ന്; ആയുർവേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിത കൊല്ലപ്പെട്ട കേസിൽ ഇന്ന് വിധി പറയും

കുറ്റിക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ലഹരി നൽകി പീഡിപ്പിച്ച ശേഷം കഴുത്തു‍ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് 36ദിവസങ്ങൾക്ക് ശേഷം പൊന്തക്കാട്ടിൽ നിന്ന്; ആയുർവേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിത കൊല്ലപ്പെട്ട കേസിൽ ഇന്ന് വിധി പറയും

സ്വന്തം ലേഖകൻ

തിരുവനന്തപുരം∙ ആയുർവേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിത കൊല്ലപ്പെട്ട കേസിൽ കോടതി ഇന്ന് വിധി പറയും. നാലര വർഷങ്ങൾക്ക് മുൻപ് നടന്ന കേസിലാണ് വിധി. തിരുവല്ലം സ്വദേശികളായ ഉമേഷ്‌, ഉദയകുമാർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. തിരുവനന്തപുരം ഒന്നാം അഡിഷനൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.

2018 മാർച്ച് 14ന് പോത്തൻകോട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽനിന്നിറങ്ങി കോവളം ബീച്ചിലെത്തിയ 40 വയസ്സുകാരിയായ ലാത്വിയൻ വനിതയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ലഹരി നൽകി പീഡിപ്പിച്ച ശേഷം കഴുത്തു‍ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 36 ദിവസങ്ങൾക്കു ശേഷം പൊന്തക്കാടിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകത്തിൽ തെളിവുകൾ ശക്തമെന്ന് ഡിസിആർബി അസി. കമ്മിഷണർ പറഞ്ഞു. സാഹചര്യത്തെളിവുകൾ അതിശക്തമാണ്. ശാസ്ത്രീയ തെളിവുകളും പരമാവധി ശേഖരിച്ചു. കൊല നടന്ന കാട്ടിലെ പ്രതികളുടെ സാന്നിധ്യത്തിനും തെളിവുണ്ട്. പ്രതികൾക്ക് പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നെന്ന് കമ്മിഷണർ വ്യക്തമാക്കി.

കേസിൽ നീതി പ്രതീക്ഷിക്കുന്നെന്ന് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി പറഞ്ഞു. നീതിക്കായുള്ള പോരാട്ടം ദീർഘവും ദുർഘടവുമായിരുന്നെന്നും നല്ല മനസ്സുള്ള ധാരാളം പേർ ഒപ്പം നിന്നെന്നും സഹോദരി കൂട്ടിച്ചേർത്തു.