വൈക്കത്ത് ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അധ്യാപിക ജീവനൊടുക്കിതിന് പിന്നാലെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭർത്താവും മരണത്തിന് കീഴടങ്ങി; ഒരു മാസത്തിനിടെ രണ്ട് ജീവനുകൾ പൊലിയുമ്പോൾ വേർപ്പാട് താങ്ങാനാവാതെ കുടുംബം…..!
സ്വന്തം ലേഖിക
വൈക്കം: ജോലി സംബന്ധമായ സമ്മര്‍ദത്തെ രണ്ടാഴ്ച മുൻപ് ജീവനൊടുക്കിയ ഹെഡ്മിസ്ട്രസിന്‍റെ ഭര്‍ത്താവ് മരിച്ചു.
വൈക്കം പോളശേരി ഗവണ്‍മെന്‍റ് എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസും കൊച്ചുകവല മാളിയേക്കല്‍ ആര്‍. രമേഷ്കുമാറിന്‍റ ഭാര്യ ശ്രീജയെ (48)യാണ് രണ്ടാഴ്ച മുൻപ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വയറു വേദനെയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അധ്യാപികയുടെ ഭര്‍ത്താവ് ആര്‍.രമേഷ് (53) മരണത്തിന് കീഴടങ്ങുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
എല്‍പി സ്കൂള്‍ ഹെഡ് മിസ്ട്രസായി സ്ഥാനകയറ്റം ലഭിച്ചതിനെ തുടര്‍ന്ന് മറ്റൊരു സ്കൂളില്‍ ചുമതലയേറ്റ് ഏതാനും മാസങ്ങള്‍ ജോലി ചെയ്തപ്പോള്‍ തന്നെ ജോലി സംബന്ധമായ സമ്മര്‍ദ്ദം അധ്യാപികയെ കടുത്ത വിഷാദത്തിലാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ ഹെഡ്മിസ്ട്രസ് സ്ഥാനത്തു നിന്നു ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിരുന്നു.
ഡിഇഒ ഇവരുടെ ആവശ്യം തള്ളിയെങ്കിലും വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ ഇവരോട് അനുഭാവം പ്രകടിപ്പിച്ച് വീടിനു സമീപത്തെ സ്കൂളിലേക്ക് മാറ്റം നല്‍കി. വീടിനടുത്തെ സ്കൂളില്‍ വന്നെങ്കിലും അധ്യാപികയുടെ മാനസിക സമ്മര്‍ദ്ദം ഒഴിഞ്ഞില്ല.
ഇതുമായി ബന്ധപ്പെട്ട് അധ്യാപിക ചികില്‍സയ്ക്കും വിധേയയായിരുന്നു. രമേഷ് കുമാര്‍ വൈക്കം കോടതിയിലെ ജീവനക്കാരനായിരുന്നു.
അധ്യാപികയുടെ മരണാനന്തര ചടങ്ങ് നടക്കാനിരിക്കെ ഗൃഹനാഥന്‍ കൂടി മരണപ്പെട്ടത് കുടുംബത്തിന് കനത്ത അഘാതമായി. മകന്‍: കാര്‍ത്തിക് രമേഷ്.