
സ്വന്തം ലേഖകൻ
കോട്ടയം: സദാചാര പോലീസിങ്ങിനെതിരെ, പൊതു ഇടം ഞങ്ങൾക്കുകൂടി അവകാശപ്പെട്ടത് എന്ന മുദ്രാവാക്യം ഉയർത്തി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി രാത്രി എട്ട് മണിക്ക് കോട്ടയം ടൗണിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് പിആർ കൃഷ്ണമ്മ, ജില്ലാ സെക്രട്ടറി അഡ്വ. ഷീജ അനിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി ബിന്ദു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രമാ മോഹൻ, കവിത റെജി, രാജി. പി ജോയ്,എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group