video
play-sharp-fill

തമിഴ്നാട്ടിൽ ബൈക്കിൽ കറങ്ങി നടന്ന് മാല മോഷണം; സംഘത്തിലെ പ്രധാനിയെ കട്ടപ്പന ഭാഗത്ത് നിന്നും പിടികൂടി;  പ്രതിയെ കുടുക്കിയത് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം; വീഡിയോ കാണാം

തമിഴ്നാട്ടിൽ ബൈക്കിൽ കറങ്ങി നടന്ന് മാല മോഷണം; സംഘത്തിലെ പ്രധാനിയെ കട്ടപ്പന ഭാഗത്ത് നിന്നും പിടികൂടി; പ്രതിയെ കുടുക്കിയത് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖിക

ചെന്നൈ: തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന സംഘത്തിൽപ്പെട്ട പ്രതിയെ കട്ടപ്പന ഭാഗത്ത് നിന്നും പിടികൂടി.

മധുര സ്വദേശിയായ വിഘ്നേശ് (വിക്കി) ആണ് പിടിയിലായത്.
മോഷണ സംഘത്തിലെ മറ്റു പ്രതികളെ
വത്തലഗുണ്ട് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പ്രതികൾ കേരളത്തിലേക്ക് കടന്നുവെന്ന് തമിഴ്നാട് പോലീസ് അന്വേഷണസംഘം സ്ഥിരീകരിച്ചത്.
വീഡിയോ കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിർത്തി ജില്ലയായതിനാൽ തമിഴ്നാട് പോലീസ് പ്രതികളെ പിടികൂടുന്നതിനായി കട്ടപ്പന ഡിവൈഎസ്പിയുടെ സഹായം തേടി. കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം വ ണ്ടൻമേട് ഭാഗത്തു നിന്നും സതീഷ് എന്ന പ്രതിയെ പിടികൂടി തമിഴ്നാട് പോലീസിന് കൈമാറിയിരുന്നു.

ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, പിടിച്ചുപറിച്ച സ്വർണാഭരണങ്ങൾ വിൽപ്പന നടത്തിയത് വിക്കി ആണെന്ന് മനസ്സിലാക്കി ഇയാളെ കട്ടപ്പന ഭാഗത്ത് നിന്നും പിടികൂടി തമിഴ്നാട് പോലീസിന് കൈമാറുകയായിരുന്നു. ഈ പ്രതി വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറ് വയസ്സുകാരിയെ പീഡിപ്പിച്ചതിന് ജയിൽ ശിക്ഷ അനുഭവിച്ച ആളാണ്.