ഇടുക്കി ഇന്ന് എയറിൽ..? സത്രം എയർ സ്ട്രിപ്പിൽ ഇന്ന് വിമാനമിറക്കിയേക്കും; എയർ സ്ട്രിപ്പ് നിർമ്മിച്ചത് എൻസിസി കേഡറ്റുകളുടെ പരിശീലനത്തിന്

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: സത്രം എയർ സ്ട്രിപ്പിൽ ഇന്ന് വിമാനമിറക്കിയേക്കും. മുമ്പ് രണ്ടു തവണ വിമാനമിറക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും നടന്നിരുന്നില്ല. ഒരു തവണ മൺതിട്ട തടസ്സമായി നിന്നതു മൂലം നടക്കാതെ പോയിരുന്നു.

കാലാവസ്ഥ അനുകൂലമാണെങ്കിൽ വിമാനമിറക്കുമെന്നാണ് വ്യക്തമാകുന്നത്. എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായാണ് എയർ സ്ട്രിപ്പ് നിർമ്മിച്ചത്. ഈ മൺതിട്ട നീക്കിയതിനെ തുടർന്നാണ് വീണ്ടും വിമാനമിറക്കാൻ തീരുമാനിച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group