video
play-sharp-fill

Saturday, May 17, 2025
HomeClassifiedsവിശന്ന വയറുമായി കോട്ടയം നഗരത്തില്‍ ആരും അലയാന്‍ പാടില്ല; വരുമാനത്തിന്റെ ഒരു പങ്ക് വിശക്കുന്നവന് അന്നമൂട്ടാന്‍...

വിശന്ന വയറുമായി കോട്ടയം നഗരത്തില്‍ ആരും അലയാന്‍ പാടില്ല; വരുമാനത്തിന്റെ ഒരു പങ്ക് വിശക്കുന്നവന് അന്നമൂട്ടാന്‍ മാറ്റി വയ്ക്കണമെന്ന പിതാവിന്റെ ആഗ്രഹം സഫലമാക്കി മകൻ; പിതാവിന്റെ നാലാം ഓർമ ദിവസം നാനൂറ് പേർക്ക് അന്നമൊരുക്കി അച്ചായന്‍സ് ഗോള്‍ഡിന്റെ ‘സ്‌നേഹസ്പര്‍ശം’; സ്വര്‍ണ്ണം പോലെ പരിശുദ്ധമാണ് ഈ കാരുണ്യവും

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: സ്വര്‍ണവ്യാപാര രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ കയ്യൊപ്പുമായി സാധാരണക്കാരുടെ സ്വന്തം ജ്വല്ലറിയായി മാറിയ അച്ചായന്‍സ് ഗോള്‍ഡ് ഉടമ
ടോണി വർക്കിച്ചന്റ പിതാവ് വർക്കിച്ചൻ എബ്രാഹാം
കുടകശേരിൽ ഓർമയായതിന്റെ നാലാം വാർഷികമാണ് ഇന്ന്. വർക്കിച്ചന്റെ ആഗ്രഹമായിരുന്നു വിശന്ന് വലയുന്നവർ കോട്ടയത്ത് ഉണ്ടാകരുതെന്ന് .

പിതാവിന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് മകൻ ടോണി വർക്കിച്ചൻ.
തന്റെ വരുമാനത്തിന്റെ ഒരു പങ്ക് വിശക്കുന്നവന് അന്നമൂട്ടാനായി മാറ്റിവെച്ച് കൊണ്ട് പ്രതിദിനം നാനൂറ് പേർക്ക് ഭക്ഷണം നല്കുകയാണ് അച്ചായൻസ് ഗോൾഡ് സ്നേഹസ്പർശമെന്ന പേരിൽ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസവും മുന്നൂറോളം ആളുകളാണ് കോട്ടയം നഗരത്തിൽ അച്ചായന്‍സ് ഗോള്‍ഡിന്റെ സ്‌നേഹ സ്പര്‍ശം പദ്ധതി വഴി വിശപ്പകറ്റുന്നത്. അയർക്കുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നൂറ് പേർക്കും ഉച്ച ഭക്ഷണവും നല്കി വരുന്നു. പിതാവിന്റെ ആഗ്രഹം സഫലീകരിക്കാൻ ടോണി വർക്കിച്ചന് മാതാവ് മേഴ്സി വർക്കിച്ചനും, ഭാര്യ സിമിയും ശക്തമായ പിന്തുണയുമായി കൂടെയുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments