കേരള കൗമുദി ലേഖകൻ സുനിൽ പാലായ്ക്ക് പുരസ്കാരം
സ്വന്തം ലേഖകൻ
പാലാ: കഴിഞ്ഞ കാൽനൂറ്റാണ്ടായി പത്രപ്രവർത്തന രംഗത്ത് നൽകിക്കൊണ്ടിരിക്കുന്ന നിസ്തുല സംഭാവനകൾ പരിഗണിച്ച് “കേരളകൗമുദി ” റിപ്പോർട്ടർ സുനിൽ പാലായ്ക്ക്, ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സ്റ്റേഡിയത്തിൽ നടന്ന ഭാഗവത സപ്താഹ വിജ്ഞാന യജ്ഞവേദിയിൽ ആചാര്യൻ സ്വാമി ഉദിത് ചൈതന്യ പുരസ്ക്കാരം നൽകി ആദരിച്ചു. ഡോ.എൻ.കെ. മഹാദേവൻ , ഡി.ചന്ദ്രൻ ,യുവ സംഗീത സംവിധായകൻ സൂരജ്. എസ്. കുറുപ്പ് , ഹിന്ദുമഹാസംഗമം ജനറൽ കൺവീനർ ബിജു കൊല്ലപ്പിള്ളി, സന്തോഷ് കുമാർ, തുടങ്ങിയവർ ആശംസകൾ നേർന്നു.
21-ാം വയസ്സിൽ മാതൃഭൂമി ലേഖകനായി പത്രപ്രവർത്തന രംഗത്തേയ്ക്ക് വന്ന ‘സുനിൽ പാലാ- ‘ എന്നറിയപ്പെടുന്ന ആർ. സുനിൽ കുമാർ ഒരു വ്യാഴവട്ടത്തോളം മാതൃഭൂമിയിൽ പ്രവർത്തിച്ചു. പിന്നീട് സ്റ്റാർ വിഷൻ ചാനലിൽ ന്യൂസ് എഡിറ്ററായി. കഴിഞ്ഞ 10 വർഷമായി ”കേരളകൗമുദി “യിൽ റിപ്പോർട്ടറാണ്.
ജനോപകാരപ്രദമായ ആയിരക്കണക്കിന് റിപ്പോർട്ടുകൾ എഴുതിയ സുനിൽ പാലായുടെ നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകളും സ്റ്റോറികളും പത്രപ്രവർത്തക വിദ്യാർത്ഥികൾക്ക് ഇപ്പോൾ പാഠ്യ വിഷയമാണ്.
2003-ൽ പാലാ പ്രസ്സ് ക്ലബ്ബ് രൂപീകരിച്ചപ്പോൾ സ്ഥാപക പ്രസിഡൻറായിരുന്നു. തുടർന്ന് പലവട്ടം സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു. സാംസ്ക്കാരിക – സാമൂഹിക മേഖലകളിൽ ഒട്ടേറെ പദവികൾ വഹിച്ചിട്ടുണ്ട്. ഇപ്പോൾ പാലാ സഹൃദയ സമിതി സുവർണ്ണ ജൂബിലി സമിതി പബ്ലിസിറ്റി കമ്മിറ്റി ചെയർമാനും, കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രം ദേവസ്വം പബ്ലിസിറ്റി കോ-ഓർഡിനേറ്ററുമാണ്. കഥാകൃത്തും, ഗാനരചയിതാവുമാണ്. ഒട്ടേറെ ഭക്തിഗാനങ്ങൾ എഴുതിയിട്ടുണ്ട്. ജ്യോതിഷം, ഹസ്തരേഖ, ന്യൂമറോളജി എന്നീ മേഖലകളിലും വർഷങ്ങളായി പ്രവർത്തിക്കുന്നു.
അധ്യാപികയായ ശ്രീജയാണ് ഭാര്യ. മകൻ 11 വയസ്സുകാരൻ എസ്. അഭിനവ് കൃഷ്ണ എന്ന “കണ്ണൻ മോൻ” പ്രസിദ്ധ ബാല മജീഷ്യനും സിനിമാ നടനുമാണ്. സുനിൽ പാലായുടെ