video
play-sharp-fill

കിളിമാനൂരിൽ മദ്യപിച്ച് ഹോട്ടലിൽ അക്രമം ഉണ്ടാക്കിയ കേസിലെ പ്രതികൾ അറസ്റ്റിൽ; ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുകയും അതിക്രുരമായി മുറിവേല്പിക്കുകയും ചെയ്തുവെന്നാണ് പരാതി

കിളിമാനൂരിൽ മദ്യപിച്ച് ഹോട്ടലിൽ അക്രമം ഉണ്ടാക്കിയ കേസിലെ പ്രതികൾ അറസ്റ്റിൽ; ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുകയും അതിക്രുരമായി മുറിവേല്പിക്കുകയും ചെയ്തുവെന്നാണ് പരാതി

Spread the love

തിരുവനന്തപുരം: കിളിമാനൂരിൽ മദ്യപിച്ച് ഹോട്ടലിൽ അക്രമം ഉണ്ടാക്കിയ കേസിലെ പ്രതികൾ അറസ്റ്റിൽ. പഴയകുന്നുമ്മേൽ വട്ടപ്പാറ ചരുവിള പുത്തൻവീട്ടിൽ അമൽ (20), കിളിമാനൂർ ചൂട്ടയിൽ കാവുങ്കൽ വീട്ടിൽ ശ്രീക്കുട്ടൻ (22) , കിളിമാനൂർ മലയാമഠം മണ്ഡപകുന്ന് അനിതാ ഭവനിൽ മകൻ ഹരിഹരൻ (22) എന്നിവരെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കിളിമാനൂർ ഇരട്ടച്ചിറ എന്ന സ്ഥലത്ത് ‘നമ്മുടെ കട തട്ടുകട’ എന്ന പേരിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി മദ്യപിച്ച് എത്തിയ ഇവര്‍ ബഹളമുണ്ടാക്കുകയും ഇത് ചോദ്യം ചെയ്ത ഹോട്ടൽ നടത്തിപ്പുകാരനെയും ജോലിക്കാരെയും ആക്രമിച്ച് മാരകമായി മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു.

കൂടാതെ കടയിലെ സാധനങ്ങള്‍ക്ക് നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു, ഈ കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ ആക്രമണത്തിൽ കട ഉടമയായ കിളിമാനൂർ പോങ്ങനാട് വിനിത ഭവനിൽ വിനോദ് (49) നും രണ്ട് തൊഴിലാളികൾക്കും ഗുരുതരമായ പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group