
സ്വന്തം ലേഖകൻ
എലത്തൂര്‍: വീട്ടുമുറ്റത്ത് ചാരായം വാറ്റുന്നതിനിടെ വാഷും വാറ്റുപകരണങ്ങളുമായി ഹോംഗാര്‍ഡ് പിടിയില്‍. വേങ്ങേരി, കരുവിശ്ശേരി സ്വദേശി വൈഷ്ണവമാതവീട്ടില്‍ കൃഷ്ണ സ്വാമി (56) ആണ് അറസ്റ്റിലായത്.
എട്ട് ലിറ്റര്‍ ചാരായവും 50 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും ഗ്യാസ് അടുപ്പും എക്സൈസ് സംഘം സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡായ ഇയാള്‍ മിലിട്ടറിയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ. സുധാകരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആണ് ഇയാളെ പിടികൂടിയത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.കെ. ഷാജി, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രിയരഞ്ജന്‍, പി. മനോജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ദീപക്, ടി.വി. നൗഷീര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.