കൊല്ലം കടയ്ക്കലിൽ ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: അധ്യാപകനെതിരെ കേസ്; പ്രതി ഒളിവിലെന്ന് സൂചന

Spread the love

കൊല്ലം: കടയ്ക്കലിൽ ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാർഥിനിക്ക് നേരെ അധ്യാപകന്റെ ലൈംഗികാതിക്രമം. വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ചടയമംഗലത്തെ എയ്‌ഡഡ്‌ സ്‌കൂളിലെ ഉർദു അധ്യാപകൻ യൂസഫിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.

video
play-sharp-fill

എറണാകുളം തൃപ്പൂണിത്തുറയിൽ കലോത്സവത്തിനിടെ നടന്ന പീഡനം വൻ വിവാദമായത് ഈയടുത്താണ്. കലോത്സവത്തിൽ പങ്കെടുക്കാൻ തന്നോടൊപ്പം ബൈക്കിൽ വന്ന പെൺകുട്ടിയെയാണ് അധ്യാപകനായ കിരൺ പീഡിപ്പിച്ചത്.

തുടർന്ന് വിദ്യാർത്ഥിനി വിവരം സ്കൂളിലറിയിച്ചു. കുട്ടിയുടെ മാതാവിനെ വിളിച്ചുവരുത്തി സംഭവം പുറത്ത് പറയാതിരിക്കാൻ സ്കൂളിലെ അധ്യാപകർ സമ്മർദ്ദം ചെലുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവിൽ പ്രതിയും പ്രധാനാധ്യാപികയും അടക്കം നാല് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലത്ത് കലോത്സവത്തിനിടെ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.