തിരക്കേറി ശബരിമല; ഉപയോഗശൂന്യമായി പത്തനംതിട്ട വടശേരിക്കരയിലെ വിശ്രമകേന്ദ്രം; മുറികള്‍ കാടുകയറി നശിക്കുന്നു; പാഴായത് ലക്ഷങ്ങള്‍…..!

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: വടശേരിക്കരയിലെ തീര്‍ത്ഥാടക വിശ്രമകേന്ദ്രം ഇക്കുറിയും തുറന്നുകൊടുക്കാന്‍ നടപടിയില്ല.

പത്തനംതിട്ട ജില്ലാ ടൂറിസം പ്രൊമൊഷന്‍ കൗണ്‍സിലിന്റെയാണ് വടശേരിക്കരയിലെ തീര്‍ത്ഥാടക വിശ്രമകേന്ദ്രം. 2018ല്‍ ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് വിശ്രമകേന്ദ്രത്തിലെ മുറികള്‍ ഉപയോഗശൂന്യമായും കാടുകയറി നശിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടശേരിക്കര പഞ്ചായത്ത് വിശ്രമ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റടുത്തെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ല. വടശേരിക്കര ചെറുകാവ് ക്ഷേത്രത്തിന് സമീപത്തായി കല്ലാറിന്റെ തീരത്ത് 2001ലാണ് ഡിടിപിസി ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിശ്രമകേന്ദ്രം പണിതത്.

ലക്ഷങ്ങള്‍ ചെലവാക്കി കെട്ടിടത്തില്‍ ഡോര്‍മെറ്ററികളും ശുചി മുറിയും അടക്കമുള്ള എല്ലാ സൗകര്യങ്ങളും തയ്യാറാക്കിയിരുന്നു. തീര്‍ത്ഥാടകകാലം കഴിഞ്ഞു മുറികള്‍ വാടകയ്ക്ക് നല്‍കിയും വരുമാനം നേടിയിരുന്നു. ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള ടൂറിസം മാപ്പില്‍ വടശേരിക്കരയിലെ ഡിടിപിസിയുടെ വിശ്രമകേന്ദ്രവും ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ 2018ല്‍ ഉണടായ പ്രളയത്തിന് ശേഷമാണ് കെട്ടിടത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചു . എല്ലാം മുറികളും ഉപയോഗശൂന്യമായി വാതിലുകളും ജനലുകളും മറ്റ് ഫര്‍ണിച്ചുകളും തകര്‍ന്ന് കെട്ടിടം നശിച്ചതോടെ സെന്ററിന്റെ നടത്തിപ്പിന് കരാര്‍ എടുക്കാന്‍ പുതിയ ആളുകളെ ലഭിക്കാതെയായി.

വടശ്ശേരിക്കര പഞ്ചായത്ത് വിശ്രമകേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല ഇക്കുറി ഏറ്റെടുത്തെങ്കിലും റോഡിന് അഭിമുഖമായ ഒരു കടമുറി ഒഴികെ ഒന്നും വാടകയ്ക്കു നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ തീര്‍ഥാടകരുടെ തിരക്കേറും എന്ന് ഉറപ്പായിട്ടും കെട്ടിടം തുറക്കാനുള്ള നടപടി സ്വീകരിക്കാത്തതിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.