video
play-sharp-fill

Saturday, May 17, 2025
HomeMainവിവാഹമോചനത്തിന് ശ്രമിക്കുന്ന പങ്കാളികൾ ഉൾപ്പെടെ കുട്ടിയെ ആയുധമാക്കുന്നത് വലിയ തെറ്റ്; കള്ളം പറയാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കരുത്,...

വിവാഹമോചനത്തിന് ശ്രമിക്കുന്ന പങ്കാളികൾ ഉൾപ്പെടെ കുട്ടിയെ ആയുധമാക്കുന്നത് വലിയ തെറ്റ്; കള്ളം പറയാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കരുത്, വാദപ്രതിവാദങ്ങളും വഴക്കുകളും അവരെ ദോഷകരമായി ബാധിക്കും; കുട്ടികളെ പരിപാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കടുത്ത നടപടി ഉൾപ്പെടെ പ്രഖ്യാപിച്ച് യുഎഇ

Spread the love

സ്വന്തം ലേഖകൻ

ദുബായ് : വിവാഹമോചനം നേടുന്ന രക്ഷിതാക്കൾ ഉൾപ്പെടെ തങ്ങളുടെ പങ്കാളിയെ ദ്രോഹിക്കുന്നതിനായി കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകാൻ കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ദുബായ് അഡ്വക്കേറ്റ് ജനറലും എമിറേറ്റ്സ് ഫാമിലി ആൻഡ് ജുവനൈൽ പ്രോസിക്യൂഷൻ മേധാവിയുമായ മുഹമ്മദ് അലി റസ്‌തോം രം​ഗത്ത്. പല കേസുകളിലും രക്ഷിതാക്കൾ ഇണയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ കുട്ടികളെ ഉപയോ​ഗിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ദുബായ് അഡ്വക്കേറ്റ് ജനറലും എമിറേറ്റ്സ് ഫാമിലി ആൻഡ് ജുവനൈൽ പ്രോസിക്യൂഷൻ മേധാവി മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്.

ആർട്ടിക്കിൾ 324 അനുസരിച്ചു അസത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആർക്കും പിഴയും, കൂടാതെ ആറ് മാസത്തിൽ കൂടാത്ത കാലയളവിലേക്ക് ജയിൽ ശിക്ഷയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.‌ പ്രോസിക്യൂട്ടർമാർക്ക് മുന്നിൽ കള്ളം പറയാൻ കുട്ടികളെ നിർബന്ധിച്ചാൽ മാതാപിതാക്കൾക്ക് തടവോ പിഴയോ ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി പറഞ്ഞു. ദാമ്പത്യ തർക്കത്തിൽ കുട്ടിയെ ആയുധമായി ഉപയോഗിക്കുന്നത് തെറ്റാണെന്നും കുട്ടിയെ വളരെയധികം ദോഷകരമായി ബാധിക്കുമെന്നും റസ്‌തം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ യുഎഇയിൽ കുട്ടികളെ പരിപാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റും വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments