ശബരിമല കേസിലെ റിവ്യു ഹർജി ഫെബ്രുവരി 8 ന്; ആശ്വാസത്തോടെ സർക്കാരും പ്രതിഷേധക്കാരും; വിധിയെന്താകുമെന്ന ആശങ്കയിൽ ജനം;

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂ ഡ്ൽഹി: ശബരിമല യുവതിപ്രവേശന വിഷയത്തിൽ സർക്കാരിനും സമരക്കാർക്കും ആശ്വാസമായി റിവ്യൂ ഹർജി പരിഗണിക്കുന്ന തീയതി സുപ്രിം കോടത്ി പ്രഖ്യാപിച്ചു. ഭരണഘടനാബഞ്ചിലെ ഏക വനിതാ അംഗം ജസ്റ്റിസ് ഇന്ദു മൽഹോത്ര മടങ്ങിയെത്തുന്ന ഫെബ്രുവരി 8 ന് കേസ് പരിഗണിക്കുന്നതിന്്ാണ് സുപ്രിം കോടതി തീരുമാനിച്ചിരിക്കുന്നത്.


ശബരിമല സത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട റിട്ട് ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. കേസ് ജനുവരി 22 ന് പരിഗണിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയായതിനാലാണ് 22 ന് പരിഗണിക്കേണ്ടിയിരുന്ന കേസ് മാറ്റിവച്ചത് . ഫെബ്രുവരി മാസം സുപ്രീംകോടതി പരിഗണിക്കുന്ന കേസുകളുടെ സാധ്യതാ പട്ടികയിലാണ് ഇപ്പോൾ ശബരിമല കേസും ഉൾപ്പെട്ടിട്ടുള്ളത്. റിട്ട് ഹർജികൾ മാത്രമാണ് പട്ടികയിൽ ഉള്ളതെന്നാണ് വിവരം. പുനപരിശോധനാ ഹർജികൾ എന്ന് പരിഗണിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group