“കരുത്തോടെ തിരിച്ചുവരും…വിശ്വസിക്കൂ, ഈ ഗ്രൂപ്പ് നിങ്ങളെ നിരാശരാക്കില്ല”:മെസ്സി;തലയുയർത്തിപ്പിടിച്ച് മുന്നോട്ടു പോകൂ,കോച്ച് സ്കലോണി;രണ്ടും കൽപ്പിച്ച് അർജന്റീന.ഞെട്ടിക്കുന്ന തോൽ‌വിയിൽ വിറങ്ങലിച്ച് ആരാധകർ.

“കരുത്തോടെ തിരിച്ചുവരും…വിശ്വസിക്കൂ, ഈ ഗ്രൂപ്പ് നിങ്ങളെ നിരാശരാക്കില്ല”:മെസ്സി;തലയുയർത്തിപ്പിടിച്ച് മുന്നോട്ടു പോകൂ,കോച്ച് സ്കലോണി;രണ്ടും കൽപ്പിച്ച് അർജന്റീന.ഞെട്ടിക്കുന്ന തോൽ‌വിയിൽ വിറങ്ങലിച്ച് ആരാധകർ.

അപ്രതീക്ഷിത തോൽ‌വിയിൽ തളരാതെ മെസ്സി. അർജന്റീന കൂടുതൽ കരുത്തോടെ തിരികെവരുമെന്നും മെസ്സി പറഞ്ഞു. ഫാൻസിനോട് ഞങ്ങളെ വിശ്വസിക്കണമെന്നാണ് അഭ്യർത്ഥന. ഈ ഗ്രൂപ്പ് നിങ്ങളെ ഒരിക്കലും നിരാശരാക്കില്ലെന്നും മെസ്സി പറഞ്ഞു. അഞ്ച് മിനിറ്റിൽ ഉണ്ടായ പിഴവിലാണ് കളി കൈവിട്ടുപോയത്. പിന്നീട് ടീമിന് ഒരുമിച്ച് തിരിച്ചുവരാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് ലയണൽ മെസ്സിയുടെ നേതൃത്വത്തിലെത്തിയ അർജന്റീനയുടെ വമ്പൻ താരനിരയെ സൗദി അറേബ്യ അട്ടിമറിച്ചത്. ആദ്യ പകുതിയിൽ മെസ്സിയുടെ പെനാൽട്ടി ഗോളിൽ മുന്നിട്ടു നിന്നിരുന്ന അർജൻറീനയെ രണ്ടാം പകുതിയിൽ സൗദി നിഷ്പ്രഭമാക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ 48-ാം മിനിറ്റിലാണ് അർജന്റീനയെ വിറപ്പിച്ച് സൗദി താരം സാലിഹ് അൽ ശെഹ്രിയുടെ ഗോൾ പിറന്നത്. 53-ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാം ഗോളും അടിച്ചു. ഇതോടെ മത്സരത്തിൽ സൗദി ഒരു ഗോളിന്റെ ലീഡ് നേടി (2-1). തുടർന്ന് അർജൻറീനയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു സൗദി പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗദി അറേബ്യയോടേറ്റ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ പ്രതികരണവുമായി അർജന്റീന താരം എയ്ഞ്ചൽ ഡി മരിയ. ഞങ്ങൾ ആഗ്രഹിച്ച രീതിയിൽ ആരംഭിക്കാനായില്ല. പക്ഷെ അത് ഫുട്‌ബോൾ ആണ്. ഈ ടീം എപ്പോഴും ചെയ്തതുപോലെ നമുക്ക് മുന്നോട്ട് നോക്കണം. ഇനിയും ഒരുപാട് ബാക്കിയുണ്ട്- ഡി മരിയ ഫേസ്ബുക്കിൽ കുറിച്ചു.

നവംബർ 27ന് മെക്സിക്കോ, ഡിസംബർ ഒന്നിന് പോളണ്ട് എന്നീ ടീമുകൾക്കെതിരായ മത്സരങ്ങളിൽ തന്റെ ടീം പിഴവുകൾ പരിഹരിച്ച് മുന്നേറുമെന്ന് പരിശീലകൻ സ്‌കലോനി പറഞ്ഞു.

സ്‌കലോനിയുടെ വാക്കുകൾ- ‘ഇന്ന് ഒരു സങ്കടകരമായ ദിവസമാണ്. മത്സരത്തിന് മുമ്പ് ഞങ്ങളെ പ്രിയപ്പെട്ടവരായാണ് ആരാധകർ കണക്കാക്കിയത്. എന്നാൽ, ലോകകപ്പിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കാം. അതിനാൽ തോൽവിയിൽ തളരാതെ തല ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോവണം. പേരായ്മകൾ നികത്തി പ്രവർത്തിക്കും.

ആദ്യ പകുതി മുഴുവൻ ഞങ്ങളുടേതായിരുന്നുവെന്ന് കരുതുന്നു, പക്ഷേ ഒരു ഗോളിന് എല്ലാം മാറ്റാൻ കഴിയും’. സൗദി അറേബ്യയുടെ മികച്ച പ്രകടനത്തേയും പ്രതിരോധ നിരയേയും അദ്ദേഹം പ്രശംസിച്ചു. രണ്ടാം പകുതിയിലെ സാലിഹ് അൽ ഷെഹ്‌രിയുടെ ഗോൾ അർജന്റീനയുടെ പേടിസ്വപ്‌നത്തിന് തുടക്കമിട്ടെന്നും സ്‌കലോനി കൂട്ടിച്ചേർത്തു.

Tags :