play-sharp-fill
മലകയറിയ ബിന്ദു ഒടുവിൽ വീട്ടിലെത്തി: കാവലിന് പൊലീസും സിപിഎമ്മും; കനകദുർഗ ഇപ്പോഴും ആശുപത്രി വാസം തുടരുന്നു

മലകയറിയ ബിന്ദു ഒടുവിൽ വീട്ടിലെത്തി: കാവലിന് പൊലീസും സിപിഎമ്മും; കനകദുർഗ ഇപ്പോഴും ആശുപത്രി വാസം തുടരുന്നു

സ്വന്തം ലേഖകൻ

കോഴിക്കോട്: വനിതാ മതിലിന്റെ പിറ്റേന്ന് മലകയറിയ ബിന്ദുവും കനകദുർഗയും പൊലീസ് കാവലിലാണെങ്കിലും, ദിവസങ്ങൾക്കു ശേഷമാണ് വീണ്ടും വീടുകളിൽ മടങ്ങിയെത്തിയത്. കനകദുർഗയ്ക്ക് വീട്ടിലെത്തിയപ്പോൾ നല്ല അടികിട്ടിയെ്ങ്കിൽ, പ്രശ്‌നമൊന്നുമില്ലാതെ ബിന്ദുവിനെ വീട്ടുകാർ സ്വീകരിച്ചു. അടികിട്ടിയ കനകദുർഗ ആശുപത്രി വാസം തുടരുമ്പോഴാണ് ബിന്ദുവിന്റെ വീട്ടിലേയ്ക്കുള്ള മടക്കം. നേരത്തെ വീട്ടുകാരുടെ എതിർപ്പ് ഭയന്ന് വീട്ടിൽ കയറാൻ സാധിക്കാത്ത അവസ്ഥയിൽ കഴിയുന്ന കനകദുർഗ്ഗയ്ക്കുണ്ടായ അനുഭവം എന്തായാലും ബിന്ദുവിനുണ്ടായില്ല. ഇവരുടെ സമരങ്ങൾക്കൊപ്പം നിൽക്കുന്ന വീട്ടുകാർ അവരെ സ്വീകരിക്കുകയാണ് ഉണ്ടായത്. കനദുർഗയ്ക്ക് അമ്മായിയമ്മയിൽ നിന്നും മർദ്ദനമേറ്റ സാഹചര്യത്തിൽ ബിന്ദു വീട്ടിലേക്ക് എത്തിയത് ശക്തമായ പൊലീസ് കാവലിൽ ആയിരുന്നു. സിപിഎം പ്രവർത്തകരും മാധ്യമപ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു.

പൊയിൽക്കാവിലെ ഭർതൃവീട്ടിൽ കനത്ത പൊലീസ് സുരക്ഷയും ഇവർ എത്തുമെന്നറിഞ്ഞ് ഒരുക്കിയിരുന്നു. ജനുവരി ഒന്നിനു സർക്കാർ സംഘടിപ്പിച്ച വനിതാ മതിലിന്റെ പിറ്റേ ദിവസമായിരുന്നു ബിന്ദുവും മലപ്പുറം സ്വദേശിനി കനകദുർഗയും ശബരിമലയിൽ ദർശനം നടത്തിയത്. ഇവരുടെ വീടുകളിലേക്കു ശബരിമല കർമസമിതിയുടെ പ്രതിഷേധ നാമജപം ഉണ്ടായിരുന്നു. കനകദുർഗ വീട്ടിലെത്തിയപ്പോൾ സംഘർഷമുണ്ടായി. കഴിഞ്ഞ ദിവസം ഇവർക്കു പൂർണ സംരക്ഷണം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിദേശ മാധ്യമ പ്രവർത്തകയോടൊപ്പമാണ് ഇന്നലെ ബിന്ദു വീട്ടിലെത്തിയതെന്നു പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയെന്നുള്ളതാണ് ഇനി തങ്ങളുടെ ആവശ്യമെന്ന് ബിന്ദു പറയുന്നു. ഇതിനായാണ് പൊലീസ് സുരക്ഷ തേടി സുപ്രീംകോടതിയെ സമീപിച്ചത്. കോടതി യാഥാർത്ഥ്യം മനസിലാക്കുന്നുണ്ടെന്നാണ് തങ്ങൾക്ക് സുരക്ഷ അനുവദിച്ചുകൊണ്ട് ഉത്തരവിട്ടതിൽ നിന്ന് മനസിലാകുന്നതെന്നാണ് അവർ കോടതി സുരക്ഷ അനുവദിച്ച വേളയിൽ പറഞ്ഞത്. ഞങ്ങൾ നിയമവിരുദ്ധമായി ഒന്നും ചെയ്തവരല്ല. എന്നിട്ടും സമൂഹത്തിൽ ഒരു പൗരന് ലഭിക്കേണ്ട സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് അവർ വ്യക്തമാക്കിയത്.

കഴിഞ്ഞമാസം 22നാണ് ശബരിമല ദർശനത്തിന് വേണ്ടി വീട്ടിൽ നിന്നിറങ്ങിയത്. ഇതിന് ശേഷം വീട്ടിലേക്ക് മടങ്ങിപ്പോകാൻ ആവാത്ത അവസ്ഥയിലായിരുന്നു. ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നിരന്തര ഭീഷണികളുണ്ടായത്. ഭർത്താവിനെ കഴിഞ്ഞദിവസം ചില സാധനങ്ങൾ കൈമാറാനായി താൻ ജോലി ചെയ്യുന്ന കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്ബസിൽ എത്തിയപ്പോഴാണ് അരമണിക്കൂർ സമയം കാണാനായത്. ജോലി ചെയ്യുന്ന സ്ഥലത്തിനും ഇപ്പോൾ താമസിക്കുന്ന വീടിനുമപ്പുറം സഞ്ചരിക്കാനാവാത്ത സ്ഥിതിയായിരുന്നു.

അതേസമയം മുഴുവൻ സമയ സുരക്ഷ നൽകാൻ സുപ്രീംകോടതിയും നിർദ്ദേശിച്ചതോടെ കനകദുർഗ പൊലീസ് സുരക്ഷയിലാണ് കനകദുർഗ്ഗ. യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ പൊലീസ് കാവലിൽ കഴിയുകയാണ് യുവതി. ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കനകദുർഗയെ എംആർഐ സ്‌കാനിങ്ങിനു വിധേയയാക്കിയപ്പഴാണ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമായത്.

ഇന്ന് അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടർമാരുടെ അഭിപ്രായം കൂടി തേടിയ ശേഷം ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്യുന്നതിനെപ്പറ്റി ആലോചിക്കും. ശബരിമലയിൽ പ്രവേശിച്ചതിന്റെ പേരിൽ വീട്ടിലുണ്ടായ വഴക്കിൽ പരുക്കേറ്റാണു കനകദുർഗയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മായിയമ്മ പട്ടികയ്ക്ക് തലയ്ക്കടിച്ചു എന്നാണ് കനകദുർഗ്ഗ ആരോപിച്ചത്. എന്നാൽ, ഇത് കള്ളക്കഥയാണെന്ന് വീട്ടുകർ പറയുന്നു. ഒരു കൂട്ടുകുടുംബം തന്നെ വളരെ ആരാധനയോട് കണ്ട 70 വയസുള്ള സുമതിയമ്മയെ തള്ളിയിട്ട് കള്ളക്കഥയുണ്ടാക്കി പൊലീസ് കേസിൽ പെടുത്തിയെന്നാണ് ആരോപണം.

എന്തുവന്നാലും കനകദുർഗയെ കയറ്റേണ്ടന്നാണ് ബന്ധുക്കളുടെ തീരുമാനം. വയസാം കാലത്ത് അമ്മയെ ഇങ്ങനെ കേസിൽപ്പെടുത്തിയതിനാൽ നാട്ടുകാർക്ക് പോലും അമർഷമുണ്ട്. തിരുവനന്തപുരത്ത് പോകുന്നെന്ന് കള്ളം പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയിട്ട് അവസാനം കണ്ടത് ടിവിയിൽ ശബരിമലയിൽ നിൽക്കുന്നതാണ്. ഇത് നാട്ടുകാരുടെ ഇടയിൽ കളിയാക്കലിന് കാരണമായി. ഭാര്യയുടെ കാര്യം ഭർത്താവിന് പോലും അറിയില്ലേയെന്ന് പലരും കളിയാക്കി. മാത്രമല്ല തികഞ്ഞ വിശ്വാസികളായ തങ്ങൾക്കെതിരെ പ്രതിഷേധക്കാരും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കുടുംബം ഒന്നാകെ ചേർന്ന് ഒരുമാസം കഴിഞ്ഞ് വീട്ടിലെത്തിയ കനക ദുർഗയെ കയറ്റേണ്ടെന്ന് തീരുമാനിച്ചത്. ഇതോടെ ശബരിമലയിൽ കയറിയത് മാത്രം മിച്ചമായിരിക്കുകയാണ്. കുടുംബ ജീവിതം വല്ലാത്തൊരവസ്ഥയിലാണ്. ഇത് കനക ദുർഗയെ അസ്വസ്ഥപ്പെടുത്തുന്നുമുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന കനക ദുർഗയ്ക്ക് 61 പേരുടെ പൊലീസ് കാവലാണ് ഉള്ളത്. നോർത്ത് അസി. കമ്മീഷണർ ഇ.പി പൃഥ്വിരാജിന്റെ മേൽനോട്ടത്തിൽ സ്‌ട്രൈക്കിങ് ഫോഴ്സുകാർ ഉൾപ്പെടെയുള്ളവരെയാണ് ആശുപത്രി വാർഡിലും പരിസരങ്ങളിലുമായി വിന്യസിച്ചിരിക്കുന്നത്. ചികിത്സ കഴിയും വരെ ഇത് തുടരും. പട്ടിക കൊണ്ട് തലയ്ക്കടിയേറ്റെന്ന് പറഞ്ഞാണ് അവർ കോഴിക്കോട് മെഡിക്കൽ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്.