
കോട്ടയം: സുഹൃത്തായ സ്ത്രീക്കൊപ്പം തീക്കോയി മാവടിയിലെ ഹോം സ്റ്റേയിൽ മുറിയെടുത്ത യുവാവ് നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. കടുത്തുരുത്തി കെ എസ് പുരം കുന്നേൽ ജോബി ജോൺ (41) ആണ് മരിച്ചത്.
സുഹൃത്തായ സ്ത്രീയ്ക്കൊപ്പം രാവിലെ പത്തരയോടെയാണ് യുവാവ് മാവടിയിലുള്ള സൂര്യാ ഹോം സ്റ്റേയിലെത്തിയത്. ഉടൻ തന്നെ ജോബിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് ഈരാറ്റുപേട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജോബിയുടെ മരണം സംഭവിച്ചിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group