
സ്വന്തം ലേഖിക
തിരുവനന്തപുരം: വാക്കുതര്‍ക്കത്തിനിടയില്‍ സഹോദരനെയും ഒപ്പമുണ്ടായിരുന്ന സുഹ്യത്തിനെയും തലക്കടിച്ച് പരുക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍.
നെല്ലിയോട് ചരുവിള വീട്ടില്‍ രതീഷാണ് (34) അറസ്റ്റിലായത്. ഇയാളുടെ അനുജന്‍ മനുവിനെയും (32) സുഹ്യത്ത് കിരണിനെയുമാണ് പ്രതി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് പരുക്കേല്‍പ്പിച്ചതെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തലയോട്ടിക്ക് ഗുരുതര പരിക്കേറ്റ മനുവിനെ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി എട്ടോടെ മനുവിന്‍റെ വീട്ടില്‍ വച്ചായിരുന്നു സംഭവം.
കിരണിന്‍റെ തലയ്ക്കും സാരമായ പരിക്കേറ്റുവെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. മനുവിന്‍റെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രതീഷിനെ ഒളിസങ്കേതത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഫോര്‍ട്ട് എ.സി. ഷാജിയുടെ നേതൃത്വത്തില്‍ തിരുവല്ലം എസ്.എച്ച്.ഒ. രാഹുല്‍ രവീന്ദ്രന്‍, എസ്.ഐ.മാരായ കെ.ആര്‍.സതീഷ്, അനൂപ്, എ.എസ്.ഐ. ഗീരീഷ് ചന്ദ്രന്‍, സി.പി.ഒ. അജിത്, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.