video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeMainട്രാൻസ്ജെൻഡർ വ്യക്തികൾക് ക്ലിനിക് സൗകര്യം നൽകുന്ന കോട്ടയം മെഡിക്കൽ കോളജിന്റെ പദ്ധതിരേഖ സർക്കാരിന്; ലിംഗമാറ്റ ശസ്ത്രക്രിയ...

ട്രാൻസ്ജെൻഡർ വ്യക്തികൾക് ക്ലിനിക് സൗകര്യം നൽകുന്ന കോട്ടയം മെഡിക്കൽ കോളജിന്റെ പദ്ധതിരേഖ സർക്കാരിന്; ലിംഗമാറ്റ ശസ്ത്രക്രിയ മാനസികാരോഗ്യ വിദഗ്ധരുടെ സമ്മതത്തോടെ മാത്രം; എറണാകുളം ഉൾപ്പെടെയുള്ള ജനറൽ ആശുപത്രികൾ ട്രാൻസ്ജെൻഡർ സൗഹൃദമാക്കണമെന്ന് ശുപാർശ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്കു ക്ലിനിക് സൗകര്യം നൽകുന്ന ഏക ആശുപത്രിയായ കോട്ടയം മെഡിക്കൽ കോളജിന്റെ പദ്ധതി രേഖ സർക്കാരിന്. ഗവ.മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർക്കു ലിംഗമാറ്റ ശസ്ത്രക്രിയയിൽ പ്രത്യേക പരിശീലനം നൽകുക, മെഡിക്കൽ കോളജുകളിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുക തുടങ്ങിയ നിർദേശങ്ങളാണ് ഇതിലുള്ളത്. 5 ലക്ഷത്തിലധികം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ ഇപ്പോൾ സ്വകാര്യമേഖലയിൽ മാത്രമാണ് ചെയ്ത് വരുന്നത്.

സംസ്ഥാനത്തു ട്രാൻസ്ജെൻഡർ സൗഹൃദ ആശുപത്രികൾ വേണമെന്നു ദേശീയാരോഗ്യ ദൗത്യം (എൻഎച്ച്എം) ആരോഗ്യവകുപ്പിനോടു ശുപാർശ ചെയ്തു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ ജനറൽ ആശുപത്രികളെ ട്രാൻസ്ജെൻഡർ സൗഹൃദമാക്കണമെന്നാണു ശുപാർശ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ സംസ്ഥാനത്തെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ ആരോഗ്യ പരിചരണത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാകും. ലിംഗമാറ്റ ശസ്ത്രക്രിയ ആവശ്യമില്ലാത്തവർ അതിനു വിധേയരാവുകയും ശസ്ത്രക്രിയയ്ക്കുശേഷമുള്ള ചികിത്സ പലർക്കും ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണു ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും പൊതുമാനദണ്ഡം ഏർപ്പെടുത്തുന്നത്.

ഇതിനുപുറമേ, മാനസികാരോഗ്യ വിദഗ്ധരുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ പാടുള്ളൂ എന്നതുൾപ്പെടെ വ്യവസ്ഥകളും കർശനമാക്കും. ട്രാൻസ്ജെൻഡർ വ്യക്തികളുടെ ചികിത്സകൾക്കുള്ള അടിസ്ഥാന പ്രോട്ടോക്കോൾ ആയി ഇതിനെ മാറ്റുകയാണു ലക്ഷ്യം.

ട്രാൻസ്ജെൻഡർ വ്യക്തികളുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ടു സർക്കാർ രൂപീകരിച്ച വിദഗ്ധസമിതി, വേൾഡ് ഫിസിഷ്യൻസ് അസോസിയേഷൻ ഫോർ ട്രാൻസ്ജെൻഡർ ഹെൽത്തിന്റെ മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കിയാകും രേഖ തയാറാകുക. സാമൂഹിക നീതി ഡയറക്ടർ അധ്യക്ഷയും ആരോഗ്യ, നിയമ, സാമൂഹിക മേഖലയിലെ വിദഗ്ധരും ട്രാൻസ്ജെൻഡർ പ്രതിനിധികളും അംഗങ്ങളുമായ സമിതിയുടെ ആദ്യയോഗം കഴിഞ്ഞദിവസം ചേർന്നിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments