മംഗളൂരു സ്ഫോടനം; മുഖ്യ ആസൂത്രകൻ അബ്ദുൾ മൈതീൻ അഹമ്മദ് താഹ എന്ന് കണ്ടെത്തൽ; മുഖ്യപ്രതിക്ക് കേരള ബന്ധമെന്നും സൂചന

Spread the love

മംഗളൂരു സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ അബ്ദുൾ മൈതീൻ അഹമ്മദ് താഹ എന്ന് കണ്ടെത്തൽ. ഷെരീഖിന് സ്ഫോടനത്തിന് വേണ്ട സഹായങ്ങൾ ചെയ്തത് ഇയാളാണെന്നാണ് വിലയിരുത്തൽ. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായവും നൽകി.

നിലവിൽ അബ്ദുൾ മൈതീൻ അഹമ്മദ് താഹ ദുബൈയിലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാൾ ഐഎസ് അൽഹിന്ദ് മൊഡ്യൂളിന്റെ ഭാഗമാണ്. ശിവമോഗയിലെ തീർത്തല്ലി സ്വദേശിയാണ് അബ്ദുൾ മൈതീൻ താഹ.

അതേസമയം, മംഗളൂരു സ്ഫോടനത്തിലെ മുഖ്യപ്രതിക്ക് കേരള ബന്ധമെന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്. ഷാരിക് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലതവണ കേരളം സന്ദർശിച്ചിരുന്നുവെന്ന് കർണാടക ഡിജിപി പ്രവീൺ സൂദ പറഞ്ഞു. സ്ഫോടനം ആസൂത്രിതമായ തീവ്രവാദ ഓപ്പറേഷനാണെന്നും ഡിജിപി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group