
കൊച്ചി: സംവിധായകന് ബൈജു കൊട്ടാരക്കരക്കെതിരായ കോടതീയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ബൈജു കൊട്ടാരക്കര നിരുപാധികം മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് കേസ് തീര്‍പ്പാക്കിയത്.
കോടതീയലക്ഷ്യ പ്രസ്താവനകള്‍ ഇനി തന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്ന് ബൈജു കൊട്ടാരക്കര രേഖാമൂലം കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി ജഡ്ജിക്കെതിരായ പരാമര്‍ശത്തെതുടര്‍ന്നാണ് ബൈജു കൊട്ടാരക്കരക്കെതിരെ കോടതീയലക്ഷ്യത്തിന് കേസെടുത്തത്.
ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു ബൈജു കൊട്ടാരക്കരയുടെ പരാമര്‍ശം. വിചാരണക്കോടതി ജഡ്ജിയേയും നീതി സംവിധാനത്തേയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ബൈജു കൊട്ടാരക്കരയുടെ ഭാഗത്ത് നിന്നും ഉണ്ടായെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലുടെ കുറ്റപത്രത്തില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ജഡ്ജിയെ ആക്ഷേപിക്കുകയോ ജുഡീഷ്യറിയെ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് ബൈജു കൊട്ടാരക്കര ഹൈക്കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് പരസ്യമായി മാപ്പ് പറയാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ചാനലിലൂടെ തന്നെ മാപ്പ് പറയാമെന്ന് ബൈജു കൊട്ടാരക്കര കോടതിയെ അറിയിക്കുകയും തുടര്‍ന്ന് അതേ ചാനലിലൂടെ മാപ്പ് പറയുകയുമായിരുന്നു.