തിരിച്ചു വരുന്നവരുടെ പോര് ഇന്ന് അർദ്ധരാത്രിയിൽ;എട്ടു വർഷത്തിനുശേഷം യു.എസ്, ആറു പതിറ്റാണ്ടിനുശേഷം വെയ്ൽസ്.അങ്കത്തട്ടിൽ അടരാടാൻ ഇരുകൂട്ടരും കച്ചമുറുക്കിക്കഴിഞ്ഞു.

Spread the love

അരനൂറ്റാണ്ടിലേറെ ലോകകപ്പിൽ കളിച്ചിട്ടില്ലാത്ത വെയ്ൽസും കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും ഇല്ലാതിരുന്ന യു.എസും ഗ്രൂപ് ബിയിൽ ആദ്യ കളിക്കിറങ്ങും. യു.എസ് ലോകകപ്പിൽ അവസാനം കളിക്കുമ്പോൾ ഇപ്പോൾ ടീമിലുള്ള ജിയോ റെയ്നക്ക് 11 വയസ്സ്. 2010ലായിരുന്നു യു.എസിന്റെ അവസാന ലോകകപ്പ്.

video
play-sharp-fill

വെയ്ൽസിനാവട്ടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ലോകകപ്പാണിത്. 1958ലാണ് വെയ്ൽസ് ഇതിനുമുമ്പ് ലോകകപ്പ് കളിച്ചത്. ലോകകപ്പ് കളിക്കാതെ വിരമിക്കേണ്ടിവരുമെന്ന് കരുതപ്പെട്ടിരുന്ന വെയ്ൽസ് സൂപ്പർ താരം ഗാരെത് ബെയ്‍ലിന് പിടിവള്ളിയായി ഈ ലോകകപ്പ്.

റോബ് പേജ് പരിശീലിപ്പിക്കുന്ന ടീമിൽ വെയ്ൻ ഹെന്നസി, ഏഥൻ അംപാഡു, ഡാനിയൽ ജെയിംസ്, കോണോർ റോബർട്സ് എന്നിവരടക്കം തുടങ്ങി യൂറോപ്പിലെ പ്രമുഖ ടീമുകളിൽ കളിക്കുന്നവരാണ് എല്ലാവരും. ഗ്രെഗ് ബെർഹാൽട്ടർ പരിശീലിപ്പിക്കുന്ന യു.എസ് ടീമിൽ ടെയ്‍ലർ ആഡംസാണ് നായകൻ. ക്രിസ്റ്റ്യൻ പുലിസിച്, തിമോത്തി വിയ, ജിയോ റെയ്ന, വെസ്റ്റൺ മക്കന്നി, മാറ്റ് ടർണർ തുടങ്ങിയ പ്രമുഖർ സംഘത്തിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group