വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒളിവിലായിരുന്ന പ്രതിയെ പിടികൂടി പൊലീസ്.കലഞ്ഞൂര്‍ പാലമലയില്‍ സ്വദേശി അജികുമാറിനെ ആണ് അറസ്റ്റ് ചെയ്തത്. കോന്നി കുമ്മണ്ണൂര്‍ സ്വദേശിനിക്ക് വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനംചെയ്ത് 1,65,000 രൂപ കൈപ്പറ്റി കബളിപ്പിച്ചു എന്നതായിരുന്നു പരാതി.

Spread the love

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂര്‍ പാലമലയില്‍ സ്വദേശി അജികുമാറിനെ ആണ് അറസ്റ്റ് ചെയ്തത്. കോന്നി കുമ്മണ്ണൂര്‍ സ്വദേശിനിക്ക് വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനംചെയ്ത് 1,65,000 രൂപ കൈപ്പറ്റി കബളിപ്പിച്ചു എന്നതായിരുന്നു പരാതി.

video
play-sharp-fill

വിസ തട്ടിപ്പ് കേസില്‍ പരാതികള്‍ വന്നതോടെ മാസങ്ങളായി പ്രതി ഒളിവിലായിരുന്നു. അടൂരിലെ ഓള്‍ ഇന്ത്യ ജോബ് റിക്രൂട്ട്‌മെന്റ് എന്റര്‍പ്രൈസസ് എന്ന സ്ഥാപന നടത്തിപ്പുകാരനാണ് അജികുമാര്‍. സ്ഥാപനത്തിന്റെ മറവില്‍ നിരവധി ആളുകളില്‍നിന്നും പണം തട്ടിയെടുത്തതായി പോലീസ് വ്യക്തമാക്കുന്നു. എറണാകുളത്ത് പുതിയ റിക്രൂട്ടിങ് സ്ഥാപനം തുടങ്ങാനുള്ള തയ്യാറെടുപ്പ് നടത്തിവരവേയാണ് എറണാകുളത്ത് എത്തി പോലീസ് അജി കുമാറിനെ പിടികൂടുന്നത്.

പുതിയ സ്ഥാപനം തുടങ്ങാന്‍ വിസിറ്റിങ് കാര്‍ഡുകളും ലെറ്റര്‍പാഡുകളും തയ്യാറാക്കിയിരുന്നു. പരിശോധനയില്‍ പ്രതിയില്‍നിന്നു മുപ്പതിലധികം പാസ്‌പോര്‍ട്ടുകള്‍ കണ്ടെടുത്തു. അടൂര്‍ ഡിവൈ.എസ്.പി. ആര്‍.ബിനുവിന്റെ നേതൃത്വത്തില്‍ സി.ഐ. ടി.ഡി. പ്രജീഷ് ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group