പാലക്കാട്  ചന്ദ്രനഗറിൽ പാർക്ക് ചെയ്തിരുന്ന  കാറിൽ നിന്ന് ലാപ്ടോപ്പ് അടങ്ങിയ ബാഗ് മോഷണം പോയ സംഭവം; തമിഴ്നാട് തിരുട്ടുഗ്രാമത്തിൽ നിന്നും കേരളാ പോലീസ് നഷ്ടപ്പെട്ട മുതലുകൾ പിടിച്ചെടുത്തു; മൂന്നം​ഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ

പാലക്കാട് ചന്ദ്രനഗറിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് ലാപ്ടോപ്പ് അടങ്ങിയ ബാഗ് മോഷണം പോയ സംഭവം; തമിഴ്നാട് തിരുട്ടുഗ്രാമത്തിൽ നിന്നും കേരളാ പോലീസ് നഷ്ടപ്പെട്ട മുതലുകൾ പിടിച്ചെടുത്തു; മൂന്നം​ഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ

പുതുശ്ശേരി: പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചന്ദ്രനഗറിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് ലാപ്ടോപ്പ് അടങ്ങിയ ബാഗ് മോഷണം പോയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. തമിഴ്നാട് തിരുച്ചിറാപ്പള്ളി തിരുട്ടുഗ്രാമം രാംജിനഗർ മിൽ കോളനി ദയാലൻ മകൻ ഷൺമുഖ ( 35 ) ത്തെയാണ് പാലക്കാട് കസബ പോലീസും ടൗൺ നോർത്ത് പോലീസും സംയുക്തമായി ചേർന്ന് പിടികൂടിയത്.

ഒക്ടോബർ ഒന്ന് വൈകുന്നേരം 6.30 നാണ് കേസ്സിനാസ്പദമായ സoഭവം. മൂന്ന് പേരാണ് മോഷണത്തിനായി വന്നത്. രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്. പ്രതികളെ കുറിച്ച് അന്വേഷണം വ്യാപകമായി നടക്കുകയാണ്.

നഷ്ടപ്പെട്ട മുതലുകൾ തിരുട്ടുഗ്രാമത്തിലെത്തി കണ്ടെത്തിയിട്ടുണ്ട്. നഷ്ടപ്പെട്ട സാധനങ്ങൾ തിരിച്ചു കിട്ടുന്നതിന് വളരെയേറെ പരിശ്രമം നടത്തിയാണ് സാധ്യമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ജില്ല പോലീസ് മേധാവി ആർ.വിശ്വനാഥിൻെറ നിർദ്ദേശമനുസരിച്ച് പാലക്കാട് എഎസ്പി എ ഷാഹുൽ ഹമീദിൻെറ മേൽനോട്ടത്തിൽ കസബ പൊലീസ് ഇൻസ്പെക്ടർ എൻ എസ് രാജീവ്‌, കസബ എസ് ഐ രംഗനാഥൻ , എ എസ് ഐ രമേഷ് , സീനിയർ സിവിൽ പോലീസ് ഓഫീസർ ഉദയപ്രകാശ്, പ്രിൻസ്,രാജീദ്.ആർ, അനീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ തിരുട്ടു ഗ്രാമത്തിൽ നിന്നും പിടികൂടിയത്.

കൂടുതൽ അറസ്റ്റ് ഉടനെ ഉണ്ടാകും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.