കേരളബാങ്കില്‍ വായ്പ തട്ടിപ്പ് ; സിഡിഎസ് ചെയര്‍പേഴ്‌സന്റേയും മെമ്പര്‍ സെക്രട്ടറിയുടേയും വ്യാജ ഒപ്പും സീലും ഉപയോഗിച്ച് 81ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ട് സ്ത്രീകൾ പിടിയിൽ
തിരുവനന്തപുരം: വര്‍ക്കല കേരളബാങ്കില്‍ വായ്പ തട്ടിപ്പ് നടത്തിയ രണ്ട് സ്ത്രീകള്‍ പിടിയില്‍. രഘുനാഥപുരം സ്വദേശികളായ സല്‍മ, രേഖ വിജയന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കേരള ബാങ്കിന്റെ പുത്തന്‍ചന്ത ശാഖയിലായിരുന്നു സംഭവം. സിഡിഎസ് ചെയര്‍പേഴ്‌സന്റേയും മെമ്പര്‍ സെക്രട്ടറിയുടേയും വ്യാജ ഒപ്പും സീലും ഉപയോഗിച്ച് 81ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. വായ്പ എടുക്കുന്നതിനായി സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോഴാണ് പല പേപ്പറുകളിലും പലതരത്തിലുള്ള ഒപ്പുകള്‍ കണ്ടെത്തിയത്. സംശയത്തെ തുടര്‍ന്ന അന്വേഷിച്ചപ്പോള്‍ വ്യാജമെന്ന് കണ്ടെത്തി.
സിഡിഎസിന്റെ ശുപാര്‍ശപ്രകാരം സ്ത്രീകളുടെ ചെറിയ സംഘടനകള്‍ക്ക് സഹകരണ ബാങ്കുകള്‍ വായ്പ നല്‍കാറുണ്ട്. സിഡിഎസിന്റെ അംഗീകാരം ഇല്ലാത്ത അഞ്ച് സ്ത്രീകൾ ഉള്‍പ്പെടുന്ന 29 ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരാള്‍ക്ക് 60,000 രൂപ എന്ന നിലക്കായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സിഡിഎസിന്റേയും മെമ്പറുടേയും പേരില്‍ ലെറ്റര്‍പേഡ് പ്രസില്‍ അച്ചടിക്കുകയും വ്യാജരേഖകള്‍ ഉണ്ടാക്കുകയുമായിരുന്നു.
ശേഷം സിഡിഎസിന്റെ വ്യാജ കത്തു ഉണ്ടാക്കുകയായിരുന്നു. ലെറ്റര്‍പേഡ് അച്ചടിച്ച പ്രസ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘങ്ങള്‍ക്ക് വായ്പ തരപ്പെടുത്തി കൊടുക്കുമ്പോള്‍ കിട്ടുന്ന കമ്മീഷനായിരുന്നു ഇവരുടെ ലക്ഷ്യം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.