കുളത്തൂർ പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ; കൈക്കൂലി വീരനെ അതിവിദ്ഗധമായി കുടുക്കിയത് കോട്ടയം വിജിലൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ അടങ്ങിയ സംഘം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കുളത്തൂർ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ.

കുളത്തൂർ പഞ്ചായത്ത് പരിധിയിൽ നിർമ്മാണം പൂർത്തിയാക്കിയ ജലനിധി പദ്ധതിയുടെ 15 ലക്ഷം രൂപയുടെ ബിൽ പഞ്ചായത്തിൽ നിന്നും മാറി നൽകിയിരുന്നു. കൈക്കൂലി കൊടുക്കാത്തതിനാൽ അവസാനം പാസ്സാക്കിയ 1,89,7741 രൂപയുടെ ചെക്കിലും 39,961 രൂപയുടെ മറ്റൊരു ചെക്കിലും സന്തോഷ് കുമാർ അക്കത്തിലും അക്ഷരത്തിലും വ്യത്യാസമായി രേഖപ്പെടുത്തിയതിനാൽ ചെക്കുകൾ ബാങ്കിൽ നിന്ന് മടങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ചെക്ക് ശരിയാക്കി നൽകുന്നതിന് സന്തോഷ് കുമാർ 75,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. 5000 രൂപയെങ്കിലും കൈക്കൂലി നൽകിയാലേ ചെക്ക് ശരിയാക്കി നൽകുകയുവെന്നും അറിയിച്ചു.

തുടർന്നാണ് കരാറുകാരൻ വിവരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് പോലീസ് സൂപ്രണ്ടായ റെജി ജേക്കബിനെ അറിയിച്ചത്. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഇന്ന് ഉച്ചയ്ക്ക് സെക്രട്ടറിയെ കൈക്കൂലി വാങ്ങുന്നതിനിടെ കൈയ്യോടെ പിടികൂടുകയായിരുന്നു.

വിജിലൻസ് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, അഭിലാഷ്, അനിൽകുമാർ.എസ്, സിയാ ഉൾ ഹാക്ക് സബ് ഇൻസ്പെക്ടർമാരായ ഗോപൻ, അനിൽകുമാർ, കോട്ടയം വിജിലൻസ് യൂണിറ്റിലെ സ്റ്റാൻലി തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസറായ കിരൺ എന്നിവരും ഉണ്ടായിരുന്നു.