
സ്വന്തം ലേഖിക
ഗാന്ധിനഗർ: വീട്ടമ്മയെ വീട്ടിൽ കയറി മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം കൈപ്പുഴ വില്ലേജിൽ കുടിലിൽ കവല ഭാഗത്ത് എട്ടുപാറയിൽ വീട്ടിൽ രാജേന്ദ്രൻ മകൻ അമൽ രാജിനെയാണ് (23) ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടമ്മയെയും കുടുംബത്തെയും ഇയാൾ നിരന്തരം ശല്യം ചെയ്യുകയും വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തതിനെ തുടർന്ന് മുൻപ് വീട്ടമ്മ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഇതിനെ തുടർന്നുള്ള വൈരാഗ്യം മൂലമാണ് പ്രതി വീട്ടമ്മയെ വീട്ടിൽ കയറി അക്രമിച്ചത്. കൂടാതെ ഇത് തടയാൻ ശ്രമിച്ച വീട്ടമ്മയുടെ ഭർത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ എസ് എച്ച് ഒ ഷാജി കെ, എസ് ഐ പ്രദീപ് ലാൽ സി പി ഒമാരായ ഷാമോൻ, രാകേഷ്, സോണി തോമസ് എന്നിവർ അടങ്ങുന്ന പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.