
സ്വന്തം ലേഖിക
തിരുവനന്തപുരം: ഡി ജെ പാര്‍ട്ടി എന്ന പേരില്‍ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് സംസ്ഥാന വനിതാ കമ്മീഷന് അദ്ധ്യക്ഷ പി സതീദേവി.
സംസ്ഥാനത്തെ സ്ത്രീ സുരക്ഷ തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്നും അവര്‍ പറഞ്ഞു. വനിതാ കമ്മീഷന് സംസ്ഥാനതല സെമിനാറില്‍ സംസാരിക്കുകയായിരുന്നു സതീദേവി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ തലതാഴ്ത്തേണ്ട സ്ഥിതിയാണെന്നും സതീദേവി പറഞ്ഞു. കൊച്ചിയില്‍ കൂട്ടബലാത്സംഗത്തിനിരയാകുമ്പോള് പെണ്‍കുട്ടി മദ്യപിച്ചിരുന്നു എന്നതാണ് വാര്‍ത്ത.
മദ്യപിച്ചെന്നതു കൊണ്ടുമാത്രം ആക്രമിക്കപ്പെടണമെന്നില്ലെന്നും പുരുഷന്മാര് മദ്യപിച്ചാല്‍ ആക്രമിക്കപ്പെടുന്ന സന്ദര്ഭങ്ങളുണ്ടാകാറില്ലല്ലോ എന്നും സതീദേവി വിമര്‍ശിച്ചു.
മദ്യത്തോടുള്ള ആസക്തി എങ്ങനെയാണ് നമ്മുടെ സുരക്ഷിതത്വത്തെ ബാധിക്കുക എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊച്ചിയിലെ കൂട്ടബലാത്സംഗമെന്നും സതീദേവി വ്യക്തമാക്കി. കുറ്റമറ്റ രീതിയിലുള്ള പൊലീസ് സംവിധാനം വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.