play-sharp-fill
കോഴിക്കോട് ഓട്ടോ ഡ്രൈവറെ ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് ഓട്ടോ ഡ്രൈവറെ ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട്: ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ഞപ്പാലം കാട്ടാംവെള്ളി സ്വദേശി മന്‍സൂര്‍ (39) ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ഉള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെയാണ് മണ്‍സൂറിനെ ബസ് സ്റ്റാന്റിലെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തില്‍ പരുക്കേറ്റ പാടുകളുണ്ട്. വസ്ത്രങ്ങള്‍ കീറിയ നിലയിലുമാണ്.

കഴിഞ്ഞ ദിവസം മണ്‍സൂറിനൊപ്പം ബസ് സ്റ്റാന്റിലേക്ക് പോയ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ബാലുശേരി എസ് ഐ കെ റഫീക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group