video
play-sharp-fill

കാറിൽ മോഡലിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.യുവതിയും പ്രതികളും മദ്യപിച്ച  ബാറിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പ്രതികൾ യുവതിയുമായി സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് പോലീസ്.

കാറിൽ മോഡലിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.യുവതിയും പ്രതികളും മദ്യപിച്ച ബാറിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പ്രതികൾ യുവതിയുമായി സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് പോലീസ്.

Spread the love

ഓടുന്ന കാറില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കസ്റ്റഡിയില്‍ ഉള്ള പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും.വ്യാഴാഴ്ച രാത്രി നടന്ന സംഭവം ഇന്നലെയാണ് പുറത്തറിയുന്നത്. സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശിയായ മോഡല്‍ ഡോണ, കൊടുങ്ങല്ലൂര്‍ സ്വദേശികളായ സുദീപ് , വിവേക്, നിധിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. ബാറിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പ്രതികള്‍ യുവതിയുമായി സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ബാര്‍ ജീവനക്കാരുടെയും ബാറില്‍ ഉണ്ടായിരുന്നവരുടെയും മൊഴി രേഖപെടുത്തും.

പള്ളിമുക്കിലെ ബാറില്‍ സുഹൃത്തിനൊപ്പം എത്തിയ കാസര്‍കോട് സ്വദേശിയായ മോഡലിനെ ഓടിക്കൊണ്ടിരുന്ന കാറില്‍ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നാണ്‌കേസ്. തുടര്‍ന്ന് കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കി വിട്ടു. കൂട്ടബലാത്സംഗത്തിന് ഇരയായ കാര്യം യുവതി സുഹൃത്തിനെ അറിയിക്കുകയും ചികിത്സതേടുകയും ചെയ്തതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബാറില്‍ കുഴഞ്ഞുവീണപ്പോള്‍ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് യുവ മോഡലിനെ ബലാത്സംഗം ചെയ്തത്. യുവതിയെ താമസസ്ഥലത്തെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റിയ ശേഷമായിരുന്നു കൂട്ട ബലാത്സംഗമെന്നതടക്കമുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്‍ഫോ പാര്‍ക്ക് പൊലീസിനു ലഭിച്ച പരാതിയില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവം നടന്ന സ്ഥലം ഉള്‍പ്പെട്ട എറണാകുളം സൗത്ത് സ്റ്റേഷനിലേക്കു കേസ് കൈമാറി. പൊലീസ് അന്വേഷണത്തില്‍ രവിപുരത്തെ ബാറില്‍ യുവാക്കള്‍ നല്‍കിയ വിലാസം തെറ്റാണെന്നു മനസ്സിലായി. തുടര്‍ന്നു ഡോണയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണു യുവാക്കളുടെ വിവരങ്ങള്‍ ലഭിച്ചത്. ബാറില്‍ യുവതി ബോധരഹിതയായ ശേഷം മൂന്നു യുവാക്കളും ചേര്‍ന്നു കാറില്‍ കൊണ്ടുപോകുമ്ബോള്‍ കൂടെയുണ്ടായിരുന്ന രാജസ്ഥാന്‍ സ്വദേശിനിയായ ഡോണ മനഃപൂര്‍വം ഒഴിഞ്ഞു മാറിയതാണെന്നാണു പൊലീസ് കരുതുന്നത്. ഇത് പീഡനത്തിനുള്ള അവസരമൊരുക്കാനായിരുന്നു,

മോഡലായ ഡോണയ്ക്കും മറ്റു മൂന്നു പേര്‍ക്കൊപ്പം രാത്രി രവിപുരത്തെ ബാറിലെത്തിയ 19 വയസ്സുകാരിയായ പെണ്‍കുട്ടി മദ്യപിച്ചു കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്നു കാറില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയശേഷം കാക്കനാട് ഇവരുടെ താമസസ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. മദ്യത്തില്‍ ലഹരി കലര്‍ത്തി നല്‍കിയാണോ പെണ്‍കുട്ടിയെ ബോധരഹിതയാക്കിയതെന്ന സംശയവും സജീവമാണ്.

കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ പെണ്‍കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവം നടന്ന വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂര്‍ റജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റിഡിയിലെടുത്തത്. കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച്‌ മോഡലിനെ കൂട്ടബലാത്സംഗം ചെയ്തത് നടിയെ ആക്രമിച്ച സംഭവത്തിന് സമാനമാണ്. വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. യാത്രയ്ക്കിടയില്‍ ഇവര്‍ യുവതിയെ ബലത്സംഗം ചെയ്തുവെന്നാണ് കേസ്. രണ്ടര മണിക്കൂറോളം കൊച്ചിയിലെ തിരക്കേറിയ റോഡിലൂടെ കാര്‍ സഞ്ചരിച്ചു. നടിയെ യാത്രയ്ക്കിടെ പള്‍സര്‍ സുനി പീഡിപ്പിച്ചതിന് സമാനമാണ് ഈ കേസും.

കൂടെയുണ്ടായിരുന്ന യുവതിയെയല്ലാതെ മറ്റ് മൂന്നുപേരേയും പെണ്‍കുട്ടിക്ക് പരിചയമില്ലെന്നാണ് പൊലീസ് പറയുന്നത്. കാക്കനാട്ടെ വീട്ടില്‍ പെണ്‍കുട്ടിയെ ഇറക്കിവിട്ട ശേഷം യുവാക്കള്‍ കടന്നുകളയുകയായിരുന്നു. ഥാര്‍ എസ്.യു.വിയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സഹാചര്യമില്ലെന്നാണ് വിവരം.

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് ബാറില്‍ രാജസ്ഥാന്‍കാരിയായ സുഹൃത്തിനൊപ്പം യുവതിയെത്തിയത്. പത്തു മണിയോടെ യുവതി ബാറില്‍ കുഴഞ്ഞുവീണു. ഈ സമയം ഇവരെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് യുവാക്കളെത്തിയത്. യുവതിയെ ഇവര്‍ കാറില്‍ കയറ്റി. എന്നാല്‍, സുഹൃത്തായ സ്ത്രീ കയറിയിരുന്നില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറങ്ങിയ യുവാക്കള്‍ മാറി മാറി ബലാത്സംഗം ചെയ്തു. പ്രതികളെ ഡോണയ്ക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് നിഗമനം.

എറണാകുളത്തെ വിവാദമായ ഹാര്‍ബര്‍ വ്യൂ ഹോട്ടലിലെ ഫ്‌ളൈഹൈ പബ്ബിലെ ഡി.ജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്ബോഴാണ് മൂന്നു പേര്‍ ചേര്‍ന്ന് ഇവരെ ക്രൂര പീഡനത്തിനിരയാക്കിയത്. പീഡനത്തില്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു.