play-sharp-fill
നഗരസഭാ ജീവനക്കാരുടെ ആനുകൂല്യങ്ങൾ സർക്കാർ നേരിട്ടു നൽകണം; നാട്ടകം സുരേഷ്

നഗരസഭാ ജീവനക്കാരുടെ ആനുകൂല്യങ്ങൾ സർക്കാർ നേരിട്ടു നൽകണം; നാട്ടകം സുരേഷ്

കോട്ടയം: കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ കോട്ടയം യൂണിറ്റ് സമ്മേളനം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. സർക്കാരിൻറെ എല്ലാ ക്ഷേമപ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നവരാണ് നഗരസഭാ ജീവനക്കാരെന്നും അവരുടെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡൻറ് ജിവൻലാലിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ മികച്ച വിജയം നേടിയ അസോസിയേഷൻ അം​ഗങ്ങളുടെ കുട്ടികൾക്ക് ഉപഹാര സമർപ്പണം നടത്തി. പ്രതിനിധി സമ്മേളനം കെ പി സിസി നിർവ്വാഹക സമിതി അംഗം ഡോക്ടർ സോനാ ഉദ്ഘാടനം ചെയ്തു


യോഗത്തിൽ സാബു മാത്യു, എംപി സന്തോഷ് കുമാർ, ജാൻസി ജേക്കബ്, ഷൈനി ഫിലിപ്പ്, ബിന്ദു സന്തോഷ് കുമാർ, ജോസഫ് മാത്യു, പി പ്രദീപ് . ടി എ തങ്കം,ടി പ്രകാശ്, പി വി വർഗീസ്, ടി സി റോയി, ജെയിംസ് ചാക്കോ എന്നിവർ സംസാരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group