video
play-sharp-fill

കൊച്ചിയില്‍ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കൊച്ചിയില്‍ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

Spread the love

കൊച്ചി: അമരാവതി ക്രിസ്ത്യൻ പള്ളിക്ക് സമീപം അമിത വേഗതയിൽ വന്ന സ്വകാര്യ ബസിടിച്ച് യുവാവ് മരിച്ചു. അമരാവതി സ്വദേശി ജയകുമാർ (37)ആണ് മരിച്ചത്.

വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഫോർട്ട്കൊച്ചി വെളിയിൽ നിന്ന് ബൈക്കിൽ വരുകയായിരുന്ന ജയകുമാറിനെ എതിരെ വന്ന സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ആലുവ ഫോർട്ട്കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ദേവയെന്ന ബസാണ് യുവാവിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ യുവാവ് തൽക്ഷണം മരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group