video
play-sharp-fill

ഹോസ്റ്റൽ സമയം നീട്ടണം; കോഴിക്കോടിന് പിന്നാലെ ആലപ്പുഴ മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിലും വിദ്യാർത്ഥിനികളുടെ രാത്രി സമരം

ഹോസ്റ്റൽ സമയം നീട്ടണം; കോഴിക്കോടിന് പിന്നാലെ ആലപ്പുഴ മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിലും വിദ്യാർത്ഥിനികളുടെ രാത്രി സമരം

Spread the love

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലും വിദ്യാർത്ഥിനികൾ രാത്രി സമരം തുടങ്ങി. രാത്രി പത്ത് മണിക്ക് ലേഡീസ് ഹോസ്റ്റൽ അടയ്ക്കുന്നതിനെതിരെയാണ് വിദ്യാർത്ഥിനികളുടെ പ്രതിഷേധം. കർഫ്യൂ സമയം നീട്ടണം എന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥിനികൾ ഹോസ്റ്റലിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.

ഇതേ ആവസ്യവുമായി ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ റോഡിൽ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. പെൺകുട്ടികൾ രാത്രി 10 മണിക്ക് മുമ്പ് ഹോസ്റ്റലിൽ കയറണമെന്ന കർശന നിർദ്ദേശത്തിനെതിരെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ ഇന്നലെ രാത്രി പ്രതിഷേധിച്ചത്. ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിയന്ത്രണങ്ങളില്ലെന്നും രാത്രി ഡ്യൂട്ടിയുളളവർക്ക് സമയക്രമം പാലിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ടിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. വിഷയത്തില്‍ വിദ്യാർത്ഥി പ്രതിനിധികളുമായി വൈസ് പ്രിൻസിപ്പാൾ ഇന്ന് ചർച്ച നടത്തിയെങ്കില്‍ തീരുമാനം ഒന്നുമായില്ല. പ്രതിഷേധം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.